Sunday, July 20, 2025

Latest news

സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കർ കസ്റ്റഡിയിൽ

കൊച്ചി: (www.mediavisionnews.in) എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) കസ്റ്റഡിയില്‍. ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം. കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിര്‍വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ...

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്.  ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,905.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസില്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്.  എംസിഎക്‌സില്‍...

ഇതൊരു തുടക്കം മാത്രം; അസമിലെ മദ്രസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ദല്‍ഹിയില്‍ മുസ്‌ലിം ലീഗിന്റെ പ്രതിഷേധ സമരം

ന്യൂദല്‍ഹി: അസമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അസമിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. അസമിന്റെ ജനസംഖ്യയുടെ 34 ശതമാനം...

മരച്ചീനി 12 രൂപ, നേന്ത്രന്‍ 30, വെളുത്തുള്ളി 139; സംസ്ഥാനത്ത് 16 ഇനം പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാന വില; പദ്ധതി നവംബര്‍ 1 മുതല്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് 16 ഇനം പഴം – പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചു. സംസ്ഥാന വില നിര്‍ണയ ബോര്‍ഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നവംബര്‍ 1 മുതല്‍ നിലവില്‍ വരും. നിലവില്‍ അടിസ്ഥാന വില...

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച; കൊവിഡ് രോ​ഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ  പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ്  പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽ വെച്ച് മാത്രം മനസ്സിലായത്. ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം...

ആരോഗ്യ മേഖലയോടുള്ള അവഗണന; മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികൾ 100 കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. നാല് മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ. സർക്കാർ മെഡിക്കൽ കോളേജിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കുക, ഐ.സി.യു.,വെന്റിലേറ്ററുകൾപ്രവർത്തിപ്പിക്കുക , ടാറ്റ കോവിഡ് ആസ്പത്രി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍. ഒക്ടോബര്‍ രണ്ടിനാണ് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച വൈദ്യസംഘം...

ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവെപ്പ്, ഗായകന് പരിക്ക്- വിഡിയോ

ബല്ലിയ∙ ഉത്തർപ്രദേശിൽ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരുക്കേറ്റ ഇദ്ദേഹം ഇറങ്ങിയോടി. മഹാകൽപുർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം  സംഘടിപ്പിച്ചത്. ഭാനു ദുബെയുടെ മകന്റെ പിറന്നാൾ ആയിരുന്നു. ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ...

പരിക്കുള്ള മായങ്ക് ടീമില്‍, രോഹിത് ഇല്ല; ഇതെന്ത് നീതിയെന്ന് മുന്‍ ഇന്ത്യന്‍ താരം

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം...

‘തല’ മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം

ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ അഭിപ്രായം. സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമായി.അടുത്ത സീസണിലും എം എസ് ധോണി...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img