കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു. സ്മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി ട്വറ്ററിൽ കുറിച്ചു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി...
തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയെന്നും സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത്തവണ തുലവാര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. മലയോര ജില്ലകളില്‍ കൂടുതല്‍ മഴ കിട്ടും.
തിരുവനന്തപുരം,...
കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹികമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കൊലപാതക വീഡിയോ ഉണ്ട്. ഹെൽമെറ്റ് കയ്യിൽ പിടിച്ചുകൊണ്ട് ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുന്ന ഒരു യുവാവ്. അയാൾക്ക് പിന്നാലെ കയ്യിൽ തോക്കും ചൂണ്ടിപ്പിടിച്ച് ചെല്ലുന്ന മറ്റൊരു യുവാവ്. പെട്ടെന്ന് വെടിപൊട്ടുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട ആദ്യത്തെ വെടിയുണ്ട തന്നെ മുന്നിൽ ഓടിപ്പോയ യുവാവിന്റെ...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍...
കാസര്‍കോട്: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നു 12.25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.കാസര്‍കോട് സ്വദേശി തൈവളപ്പില്‍ ഹംസ (49)യില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടികൂടിയത്. ട്രോളി ബാഗിലും ബാഗേജിലുമായി കടത്താന്‍ ശ്രമിച്ചതായിരുന്നു സ്വര്‍ണ്ണം. 245 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇതിന്റെ വില 12.25 ലക്ഷം വരുമെന്ന്...
കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്.
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും...
കണ്ണൂർ: അയ്യപ്പനും കോശിയും സിനിമയിലേതുപോലെ പ്രതികാരം തീർക്കാൻ കണ്ണൂരിൽ യുവാവ് അയൽക്കാരന്റെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വാർത്തയായിരുന്നു. ചെറുപുഴയിലെ ആൻബിനാണ് 'അയ്യപ്പൻ നായർ' ആയി അയൽക്കാരനായ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം ഇടിച്ചുനിരത്തിയത്. എന്നാൽ വാശിപ്പുറത്ത് ‘അയ്യപ്പനും കോശിയും’ കളിക്കാനിറങ്ങിയതല്ല താനെന്നാണ് ആൽബിൻ വീഡിയോയിൽ പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ...
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുളള യു.ഡി.എഫ്. ബന്ധത്തിനെതിരേ ഒന്നിച്ച് അണിനിരക്കാൻ ഒരുങ്ങി വിവിധ മുസ്ലീം യുവജന സംഘടനകൾ. സമസ്ത, മുജാഹീദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരേ കൈകോർക്കാൻ സംഘടിക്കുന്നത്. വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കും.
മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് മുസ്ലീം യുവജനസംഘടനകൾ മുന്നറിയിപ്പ് നൽകി. വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...