മംഗളൂരു : കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് നീളുന്ന ദേശീയപാത 66-ൽ തൊക്കോട്ട് മേൽപ്പാലത്തിനടുത്തുള്ള നാൽക്കവല പോലീസ് അടച്ചു. കഴിഞ്ഞദിവസം നവദമ്പതിമാർ ബൈക്കപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ഈ അപകടക്കവല പോലീസ് അടച്ചത്. മുമ്പും ഈ നാൽക്കവലയിൽ അപകടം നടന്നിരുന്നു.
ദേശീയപാത 66-ലെ പ്രധാന കവലയാണിത്. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് വരുമ്പോൾ ഈയിടെ പണിപൂർത്തിയായ തൊക്കോട്ട് മേൽപ്പാലത്തിന്റെ ആരംഭത്തിലാണ് ഈ അപകടക്കവല.
ദേശീയ പാതയിൽനിന്ന് ഉള്ളാൾ...
കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 37,480 രൂപ. ഗ്രാമിന് 4685രൂപയും. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞ് പവന് 37720 രൂപയായിരുന്നു. ഗ്രാമിന് 4715 രൂപ. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയായിലെത്തിയിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ബിജെപി നേതാക്കളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം.
ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ശബ്ദം...
പാരീസ്: ഫ്രാന്‍സിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു...
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം...
കൊച്ചി: മുസ്ലിം സമുദായത്തിനെതിരായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് ആരോപിച്ചത്.
കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം സീറോ മലബാര്‍ യൂത്ത്...
പാരീസ്: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തു.നടന്നത് തീവ്രവാദാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി ട്വിറ്ററില്‍ പറഞ്ഞു.
ആക്രമണകാരി അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞെന്ന് മേയര്‍ പറഞ്ഞു. നോത്രദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ അന്വേഷണം നടത്താന്‍...
ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പേര് മാറ്റി അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം 'ലക്ഷ്മി ബോംബ്'. ദീപാവലി റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ...
രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് ഭാരതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഗോപാൽ വിത്തൽ. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്കി ടെലികോം കമ്പനികൾക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കിൽ...
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടേല്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സെപ്തംബറില്‍ പട്ടേലിന് കോവിഡ് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
1995 ലും 1998-2001 കാലഘട്ടത്തിലുമാണ് പട്ടേല്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്....
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...