Saturday, July 5, 2025

Latest news

സംസ്ഥാനത്ത് 6638 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 133 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല; ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയതെന്ന് ലൈവ്‌ ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം...

ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ വാതുവെപ്പ് റാക്കറ്റിന്റെ തലവന്‍; ഒടുവില്‍ അറസ്റ്റ്

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്‍ണാടക ക്രൈം ബ്യൂറോ സംഘത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥന്‍ വാതുവെപ്പ് കേസില്‍ അറസ്റ്റില്‍. ചിക്കബാല്‍പുര ജില്ലയില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കര്‍ണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിളായ മഞ്ജുനാഥിനെ (42) അറസ്റ്റു ചെയ്യുന്നത്. വാതുവെപ്പ് സംഘത്തലവന്റെ...

ഉപ്പളയിൽ വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ഉപ്പള: (www.mediavisionnews.in) വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇന്ന്‌ രാവിലെ ആറിന്‌ മണ്ണംകുഴി മൈതാനത്തിന്‌ സമീപം ഫിര്‍ദൗസ്‌ നഗര്‍ റോഡില്‍ വെച്ചാണ്‌ യുവാവ്‌ പിടിയിലായത്‌. ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ്‌ റോഡരുകില്‍ നിര്‍ത്തി സമീപത്തെ വീടുകള്‍ നിരീക്ഷിക്കുന്നതിനിടയിലാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌.യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര വിരുദ്ധമായ...

ഗുജറാത്തില്‍ മോദിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച 23 പൊലീസുകാര്‍ക്ക് കൊവിഡ്

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി കേവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരില്‍ 23 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നടത്തിയ പരിശോധനയിലാണ് 23 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു നര്‍മ്മദ ജില്ലയിലെ കേവാഡിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവിടേക്കായി വിവിധ ജില്ലകളില്‍...

കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നു....

മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കാൻ പോലീസ് നടപടികൾ ശക്തമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം, ഉപ്പള, കുമ്പള, പൈവളികെ ഭാഗങ്ങളിൽ പൊതുജനത്തിന് സാമൂഹ്യ ഭീഷണിയായി കഞ്ചാവ്-മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളുടെ വിളയാട്ടമാണെന്നും ഇവിടങ്ങൾ കേന്ദ്രീകരിച്ചു വലിയൊരു ലോബി തന്നെ പിടിമുറുക്കിയ സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഭരണത്തിന്റെയും ഒത്താശയോടെ ഈ മാഫിയകൾക്കെതിരെ ശക്തമായ നടപടികളെടുക്കാതെ ഇവരെ വളരാൻ അനുവദിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട്...

കാസര്‍ഗോഡ്‌- മംഗളൂരു ദേശീയപാതയില്‍ തൊക്കോട്ടുള്ള അപകടക്കവല അടച്ചു

മംഗളൂരു : കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് നീളുന്ന ദേശീയപാത 66-ൽ തൊക്കോട്ട് മേൽപ്പാലത്തിനടുത്തുള്ള നാൽക്കവല പോലീസ് അടച്ചു. കഴിഞ്ഞദിവസം നവദമ്പതിമാർ ബൈക്കപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ഈ അപകടക്കവല പോലീസ് അടച്ചത്. മുമ്പും ഈ നാൽക്കവലയിൽ അപകടം നടന്നിരുന്നു. ദേശീയപാത 66-ലെ പ്രധാന കവലയാണിത്. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് വരുമ്പോൾ ഈയിടെ പണിപൂർത്തിയായ തൊക്കോട്ട് മേൽപ്പാലത്തിന്റെ ആരംഭത്തിലാണ് ഈ അപകടക്കവല. ദേശീയ പാതയിൽനിന്ന് ഉള്ളാൾ...

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല; പവന് 37,480 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 37,480 രൂപ. ഗ്രാമിന് 4685രൂപയും. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞ് പവന് 37720 രൂപയായിരുന്നു. ഗ്രാമിന് 4715 രൂപ. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയായിലെത്തിയിരുന്നു.

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ബിജെപി നേതാക്കളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ശബ്ദം...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img