Latest news

സൗദി അറേബ്യയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീപടര്‍ന്നു പിടിച്ചതോടെ ജീവനക്കാര്‍ ദൂരേക്ക് ഓടി മാറി....

ബൈക്കിന് 13.39 ലക്ഷം രൂപ പിഴ; നിയമം ലംഘിച്ചത് 1795 തവണ

ബൈക്കിന് പിഴ 13.39 ലക്ഷം. ഒന്നും രണ്ടുമല്ല 1795 തവണ നിയമം ലംഘിച്ച കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള മണ്ണന്തല സ്വദേശിയുടെ ഇരുചക്രവാഹനമാണ് നിയമലംഘനത്തിന് സംസ്ഥാനത്ത് മുന്നില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകളിലാണ് വാഹനം കുടുങ്ങിയത്. ഇരുപതിലധികം കേസുകളുള്ള 20,000 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്ത്. ഇവയില്‍നിന്ന് പിഴയായി 54.56 കോടി രൂപ കിട്ടാനുണ്ട്. പിഴ അടയ്ക്കാതിരിക്കുകയും തുടര്‍ച്ചയായി നിയമം...

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം; വിതരണം പഞ്ചായത്തുകളിലെ രണ്ടു കടകളിലൂടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രമേ ഇനി മണ്ണെണ്ണ വിതരണം ചെയ്യൂ. ഇത് സംബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. റേഷൻ കടകളെ നശിപ്പിക്കാനുള്ള തീരുമാനമാണെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. മണ്ണെണ്ണ വിതരണത്തിലെ...

സൗദിയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ...

അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു

കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു അപര്‍ണ വസ്‍തരെയ്‍ക്ക്. അപര്‍ണ വസ്‍തരെ നിരവധി ടെലിവിഷൻ ഷോകളില്‍ അവതാരകയായി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‍സര വസ്‍തെരെ. അപര്‍ണ...

അതിവേഗ നടപടികളുമായി കേരള പൊലീസ്; സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിൽ അന്വേഷണം തുടങ്ങി

കൊച്ചി: സിനിമാതാരം സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നടനും തൃശൂര്‍ എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ താൻ...

‘തന്‍റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചു; ഇപ്പോഴും ഇഷ്ടമാണ്, കണ്ടെത്തി തരണം’; പൊലീസിൽ പരാതി നൽകി യുവാവ്

ഗ്വാളിയാര്‍: തനിക്ക് കറുപ്പ് നിറമായതിനാല്‍ ഭാര്യ ഉപേക്ഷിച്ച് പോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയെന്ന് ഗ്വാളിയാര്‍ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭാര്യയെ കണ്ടെത്തി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ആശയക്കുഴപ്പത്തിലായ പൊലീസ് ജൂലൈ 13 ന് കൗൺസിലിങ്ങിനായി ഇരുവരെയും ഭാര്യയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. 2023...

അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കണം, വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി

എറണാകുളം: ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന...

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റ​ഹീ​മി​​ന്റെ കേ​സു​മാ​യി വൈ​കാ​രി​ക അ​ടു​പ്പ​മാ​യെ​ന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ്...

ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്തതത് ഇരട്ടിയിലധികം പേര്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. പൗരത്വം ഉപേക്ഷിച്ച് പാസ്‌പോർട്ടുകൾ സറണ്ടര്‍ ചെയ്തവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ 485 പാസ്പോർട്ടുകളാണ് സറണ്ടർ ചെയ്തത്. 2022 ൽ പാസ്‌പോർട്ട് സറണ്ടർ ചെയ്തവരുടെ എണ്ണം 241 ആയിരുന്നു. അതേസമയം, 2024 മെയ് വരെ 244- പാസ്‌പോർട്ടുകൾ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img