Latest news

ഡിസംബർ 17 മുതൽ അധ്യാപകര്‍ സ്കൂളിലെത്തണം

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്നാണ് സർക്കുലർ. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ...

ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; ജനുവരിയില്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി:  ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ ഇനി മുതല്‍ തുടക്കത്തില്‍ '0' ചേര്‍ക്കണം. പൂജ്യം ചേര്‍ക്കുന്നതിനുള്ള ട്രായ് നിര്‍ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ലാന്‍ഡ് ലൈനില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ടെലികോം കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. മൊബൈല്‍ ഉപയോക്താക്കള്‍...

സ്ഥാനാർത്ഥിക്ക് താഴെ അപരൻ്റെ പേര്, താമരയ്ക്കൊപ്പം റോസ്: പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ സമരവുമായി ബിജെപി സ്ഥാനാർഥികൾ.  12 ഡിവിഷനുകളിൽ ആണ് ഇത്തരത്തിൽ ഒരേ പേരുകാർക്ക് അടുത്തടുത്ത് സ്ഥനാവും ചിഹ്നവും നൽകിയത്. ഇത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബിജെപിയെ...

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ; കർശന നടപടികൾ സ്വീകരിക്കും

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. https://twitter.com/ANINewsUP/status/1331231916469567488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1331231916469567488%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F25%2F10-up-opposes-illegal-conversion-imprisonment-for-up-to-10-years-fine%3Futm_source%3Dfcmutm_medium%3Dpush-notification ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന്...

സന്തോഷം നൽകുന്ന തീരുമാനം; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അഭിനന്ദനം -കാന്തപുരം

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും ഖബറുകൾ കുഴിച്ചു തന്നെ മറമാടാനുമുള്ള സർക്കാർ അനുമതി​യിൽ സന്തോഷം പ്രകടിപ്പിച്ച്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിതെന്നും ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേർത്തു. കാന്തപുരം പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ...

എം.സി ഖമറുദ്ദീന്‍ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ.എ, എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്....

പൊതുവാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കറും എമർ​ജൻസി ബട്ടണും ജനുവരി ഒന്നു മുതൽ നിർബന്ധം

കൊ​ച്ചി: സം​സ്ഥാ​ന​​ത്തെ​ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ 2021 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക​ർ ഉ​പ​ക​ര​ണ​വും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​വ നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കാ​ണ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ച​ട്ട ഭേ​ദ​ഗ​തി​യും...

മംഗൽപ്പാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥി പട്ടിക

മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് ആകെ 23 വാർഡുകൾ മുസോടി: എ.മുഹമ്മദ് ഹുസൈൻ (ലീഗ്), രഞ്ജിത്ത് (സ്വത.), കലന്ദർ ഷാഫി (എസ്.ഡി.പി.ഐ.), ഇസ്മായിൽ (സ്വത.), മുഹമ്മദ് നാസിർ, (സ്വത.), കെ.പി. മുനീർ (സ്വത.) ഉപ്പള ഗേറ്റ്:കെ.ഇർഫാന (ലീഗ്), മല്ലിക (ബി.ജെ.പി.)മുളിഞ്ച: ഖദീജത് റീസന (ലീഗ്), യശോദ (ബി.ജെ.പി.), കെ.സെൽമത്ത് സഫാന (സ്വത.)ഉപ്പള ടൗൺ: അബ്ദുൾ റഹിമാൻ (ലീഗ്), ചന്ദ്രകാന്ത ഷെട്ടി (ബി.ജെ.പി.), മഹമൂദ്...

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറാൻ സാധ്യത

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരായ സംയുക്ത തൊഴിലാളി യൂണിയൻ്റെ് ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകാൻ സാധ്യത. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ആശങ്ക.  ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാൽ കേരളത്തിലെ ഇടത് വലതു യൂണിയനുകൾ സമരത്തിനായി കൈകോർക്കും. കെഎസ്ആർടിസി ടാക്സി ഓട്ടോ സർവ്വീസുകളുണ്ടാകില്ല....

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി.  16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ്...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img