കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോ സ്വർണം ഡിആർഐ ആണ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം പിടികൂടിയത്. അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്സാറിന്റെ അരയില്...
ദില്ലി: വാട്ട്സ്ആപ്പ് വിപണിയില് ലോഞ്ച് ചെയ്തു, അതോടൊപ്പം പുതിയ നിയമവും. നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ)യാണ് പരിമിതമായ രീതിയില് മാത്രമേ ഇനി മൂന്നാം കക്ഷികള്ക്ക് ഇത്തരം ഡിജിറ്റല് ഇടപാടുകള് നടത്താന് കഴിയൂ എന്ന തരത്തില് നിയമം കൊണ്ടുവന്നത്. നിയമം 2021 ജനുവരി 1 മുതല് പ്രാബല്യത്തില് വരികയും ചെയ്യും. എന്നാല്, വാട്ട്സ്ആപ്പ്...
ഉപ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്ന് എം സി ഖമറുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ...
ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന.
ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്....
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7002 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര് 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന്...
ന്യൂയോർക്ക്: ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടായെന്ന് കാണിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നൽകിയ ഹർജി കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ, മറ്റ് ബാലറ്റുകളുമായി കൂടിക്കലർത്തിയെന്നായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പരാതി.
മിഷിഗണിൽ വോട്ടെണ്ണുന്നത് തടയാനും ട്രംപ് അനുകൂലികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. എന്നാൽ ജോർജിയയിലും മിഷിഗണിലും വോട്ടിംഗിൽ ക്രമക്കേടുണ്ടായെന്നതിന്...
കോഴിക്കോട്: മുസ്ലീം ലീഗ് എം.എല്.എ കെ.എം ഷാജിയുടെ വീടിന്റെ പ്ലാന് ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള് നികത്തി വീണ്ടും അപേക്ഷ സമര്പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു.
വേങ്ങേരി വില്ലേജില് കെ.എം.ഷാജി നിര്മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്. സമര്പ്പിച്ച പ്ലാനിലുള്ളതിനേക്കാള് അളവിലാണ് വീടിന്റെ നിര്മാണമെന്നാണ് കണ്ടെത്തല്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി പ്ലാന്...
കാസര്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയില് 720 രൂപയാണ് വര്ധിച്ചത്.
ആഗോള വിപണിയില് കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര് നിലവാരത്തിലാണ് ആഗോള വിപണിയില് ഒരു ഔണ്സ് സ്വര്ണത്തിന്റെ വില.
ഡോളര് കരുത്താര്ജിച്ചതും...
കൊച്ചി: നടന് റിയാസ് ഖാന്റെ പുതിയ ചിത്രമായ മായക്കൊട്ടാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിനെയും പോസ്റ്ററിലെ വാചകത്തേയും ചുറ്റിപ്പറ്റി ചില ചര്ച്ചകള് ഉടലെടുത്തിരുന്നു.
‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല് ശസ്ത്രക്രിയക്കായി നിങ്ങള് നല്കിയത് 17 മണിക്കൂറില് 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്ക്കും സഹകരിച്ചവര്ക്കും നന്ദി’ എന്നായിരുന്നു...
ന്യൂഡൽഹി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കാനുള്ള സംവിധാനം വരുന്നു. ഇതിനായി മൾട്ടി ലേൻ ഫ്രീ ഫ്ളോ (എം.എൽ.എഫ്.എഫ്)...