തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ സഹോദരന്‍ ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് കേപ്‌ടൗണിലെ റാവെന്‍സ്‌മീഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സഹോദരന്‍റെ മരണവാര്‍ത്ത ഫിലാന്‍ഡര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അയല്‍പ്പക്കത്തെ വീട്ടിലേക്ക് ട്രോളിയില്‍ വെള്ളം കൊണ്ടുപോകുന്നതിനിടെയാണ് ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഹോദരന്‍റെ മരണത്തില്‍...
ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി. തബ്‌ലീഗ് ജമാഅത്ത് കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും നിസാമുദ്ദീന്‍ മര്‍കസ് സംഭവത്തില്‍ മാധ്യമങ്ങള്‍ വിദ്വേഷം പരത്തി എന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് എസ്.എ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. കിളിമാനൂരിന് സമീപം നഗരൂരിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേർ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി...
കൊച്ചി: പാലക്കാട് സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിക്കുകയും പണം ഉള്‍പ്പടെ കൈക്കാലാക്കി കടന്നുകളയുകയും ചെയ്ത തൊടുപുഴ സ്വദേശി പിടിയില്‍. യുവതിയുടെ പരാതിയല്‍ തൊടുപുഴ കമ്പകല്ല് കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസര്‍ ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയില്‍...
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് സമരമുഖത്തേക്ക്. തൊഴിൽ നിയമങ്ങളിൽ മോദി സർക്കാർ ഈയടുത്ത് വരുത്തിയ ഭേദഗതികൾക്കെതിരെയാണ് പ്രതിഷേധം. ബിഎംഎസിന്റെ 19ാമത് വെർച്വൽ കോൺഫറൻസിലാണ് പ്രക്ഷോഭം എന്ന ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. 12 ഓളം തൊഴിൽ നിയമങ്ങളെ കൂട്ടിയോജിപ്പിച്ച് മൂന്ന് നിയമമാക്കുകയാണ് കേന്ദ്രം ചെയ്തത്.
ലേബർ...
മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു.
വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന്...