റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.
മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും...
ഗുവാഹത്തി: ക്രിസ്തുമസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന ഭീഷണിയുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍. ആസാമിലെ കച്ചര്‍ ജില്ലയിലെ ബജ്റംഗ് ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.
‘ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ തല്ലിയൊതുക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. എന്നിട്ട് നമ്മള്‍ പോയി അവരോടൊപ്പം ആഘോഷിക്കുന്നു. ഇത്...
കുമ്പള: ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും മറ്റും നടത്തി വരുന്ന പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ.
മറ്റു തെരെഞ്ഞടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ നാട് ഒരു പൊതു തെരെഞ്ഞെടുപിനെ നേരിടുന്നത്. കൊവിഡ്...
തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
ഫര്‍ഹാന എന്ന പെണ്‍കുട്ടിയാണ് ബന്ധുക്കള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. സ്വാലിഹ് എന്ന യുവാവുമായുള്ള വിവാഹത്തിന് തന്റെ വാപ്പയ്ക്കും...
ഹൈദരാബാദ്∙ പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമായിരുന്നു ഹൈദരാബാദ് കണ്ടത്. ഒരു മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഉൾക്കൊള്ളാനാകാത്ത വിധം വമ്പൻ പ്രചാരണം. ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയായിരുന്നു കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതും തിരഞ്ഞെടുപ്പിനെ രാജ്യശ്രദ്ധയിൽ എത്തിച്ചതും. ഭരണം പിടിക്കാനായില്ലെങ്കിലും മിന്നുന്ന ജയം സ്വന്തമാക്കി ബിജെപി നേട്ടം കൊയ്തപ്പോൾ, പതറാതെ നിന്ന ഒരാളേയുള്ളൂ; ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ...
ചൈനയിൽ മുസ്ലീങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെ സംബന്ധിച്ച് കൂടുതൽ വെളിപ്പടുത്തലുകൾ. സൈറാഗുൽ സോത്ബെ എന്ന സ്ത്രീയാണ് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള 'പുനർ വിദ്യാഭ്യാസ' ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ ഇവർ നിലവിൽ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
താൻ തടവിലായിരുന്ന കാലത്ത് നേരിടേണ്ടി വന്ന...
ചണ്ഡിഗഢ് : പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്‌സിനെടുത്ത ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്....
ദില്ലി: തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങൾ നടത്തിയ 22 കാരൻ പിടിയിൽ. കവർച്ചാ ശ്രമത്തിന്റെ ഭാഗമായാണ് ഇയാൾ മൂന്ന് കൊലപാതകങ്ങളും നടത്തിയത്. മുഹമ്മദ് റാജി എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ ഐഎഫ്എഫ്സിഒ ചൗക്കിലാണ് സംഭവം.
ഗുരുഗ്രാമിലെ ഗസ്റ്റ് ഹൗസിൽ ജീവനക്കാരനായിരുന്നു പ്രതി. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇയാൾക്ക് ജോലിയില്ല. നവംബർ 23,...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...