Latest news

10-ാമത്തെ ബിആര്‍എസ് എംഎല്‍എയും കോണ്‍ഗ്രസിലേക്ക്; തെലങ്കാനയില്‍ ബിആര്‍എസില്‍ പ്രതിസന്ധി രൂക്ഷം

തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള എംഎല്‍എമാരുടെ ഒഴുക്ക് തുടരുന്നു. പടന്‍ചേരു എംഎല്‍എ ഗുഡെം മഹിപാല്‍ റെഡ്ഡി ഇന്ന് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുന്ന പത്താമത്തെ എംഎല്‍എയാണ് ഗുഡെം മഹിപാല്‍ റെഡ്ഡി. ഇതോടെ തെലങ്കാന ബിആര്‍എസിനുള്ളിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. തെലങ്കാന പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയാണ്...

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും...

നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകൾ റദ്ദാക്കി; ഒരു ട്രെയിൻ വഴിതിരിച്ചു വിടുമെന്നും അറിയിപ്പ്

തിരുവനന്തപുരം: കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കിയതായി കൊങ്കൺ റെയിൽവെ അറിയിച്ചു. ഒരു ട്രെയിൻ പൻവേൽ വഴി വഴിതിരിച്ചു വിടുകയും ചെയ്തു. രത്നഗിരി മേഖലയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത...

തുടര്‍ച്ചയായി ലൈംഗിക അതിക്രമം: പീഡകന്‍റെ ലിംഗം മുറിച്ച് യുവതി

തുടര്‍ച്ചയായ ലൈംഗിക അതിക്രമത്തിനൊടുവില്‍ യുവതി പ്രതികരിച്ചു. 22 വയസ്സുകാരനായ അക്രമിയുടെ ലിംഗം മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിച്ചു മാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം വളരെക്കാലമായി ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ലിംഗം മുറിച്ചത്. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ചികില്‍സ നല്‍കി. അപകട...

ചക്കയിടാൻ പ്ലാവിൽ ഏണി ചാരുന്നതിനിടെ ചക്ക തലയിൽ വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഇടുക്കി: ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭിന്നശേഷിക്കാരെ പരിഹസിച്ചെന്ന് പരാതി; യുവരാജ് സിങ് ഉള്‍പ്പടെ നാല് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കേസ്

ന്യൂദല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഭിന്നശേഷിക്കാരെ പരിഹസിച്ചെന്നാരോപിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഗുര്‍കീരത് മാന്‍ എന്നിവര്‍ക്കെതിരെ കേസ്. നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ (എന്‍.സി.പിഇ.ഡി.പി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍മാന്‍ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ മെറ്റാ...

രാജ്യസഭയിലും അംഗബലം കുറഞ്ഞ് BJP; ബില്ലുകള്‍ പാസാക്കാന്‍ രണ്ട് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകം

ന്യൂഡല്‍ഹി: നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് ശനിയാഴ്ച പൂര്‍ത്തിയായത്. നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയിലെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിയുടെ അംഗസംഖ്യ 101 ആയും കുറഞ്ഞു....

‘കുടുംബസമേതം ഇസ്‌ലാമിലേക്കു മതംമാറും’; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ഗുജറാത്തിലെ ദലിത് നേതാവ്

അഹ്മദാബാദ്: ബി.ജെ.പി എം.എല്‍.എയ്ക്കും കുടുംബത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബത്തോടെ ഇസ്‌ലാമിലേക്കു മതംമാറുമെന്നു ഭീഷണിയുമായി ദലിത് നേതാവ്. ദലിത് സമൂഹത്തിനെതിരെ തുടരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണു നടപടി. പ്രാദേശിക ദലിത് നേതാവും ജുനാഗഢ് സിറ്റി കോണ്‍ഗ്രസ് എസ്.സി-എസ്.ടി സെല്‍ അധ്യക്ഷന്‍ രാജേഷ് സോളങ്കിയാണ് ബി.ജെ.പി നേതൃത്വത്തിനു മുന്നില്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ദലിത് സംഘടനയായ...

എംപിമാരുടെ യോഗത്തിൽ തര്‍ക്കം മുറുകി: മുഖ്യമന്ത്രിയും രാജ്മോഹൻ ഉണ്ണിത്താനും നേര്‍ക്കുനേര്‍ വാക്പോര്

തിരുവനന്തപുരം: എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ വാക് പോര്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്. കാസർക്കോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന്...

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, കണ്ണൂരും കാസർഗോഡും കടൽ പ്രക്ഷുബ്ധമാകും; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കേരള -...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img