Latest news

മൂക്കില്‍ കയ്യിടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ മാരക രോഗത്തിന് അടിമയാകുമെന്നുറപ്പ്

ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കില്‍ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ശീലത്തിന് അടിമകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഈ ശീലം മാറ്റിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ പേരില്‍ തല്ല് കിട്ടിയാലും ശീലം മാറ്റാത്ത...

വെള്ളച്ചാട്ടം കാണാനെത്തി; റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ 26കാരി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ചൊവ്വാഴ്ചയാണ് ആന്‍വി വെള്ളച്ചാട്ടത്തില്‍ എത്തിയത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു....

ഇന്ത്യക്കാർ ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ചെരുപ്പിന് ഗൾഫ് നാട്ടിൽ വില ലക്ഷങ്ങൾ, വീഡിയോ

കേരളത്തിൽ സർവ സാധാരണമായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകൾ. എന്നാൽ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന ഈ ചെരുപ്പുകൾ കുവൈറ്റിൽ വാങ്ങണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ടി വരും. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. 'ട്രെൻഡ്, ഏറ്റവും പുതിയ ഫാഷൻ സനോബ, വില 4500 റിയാൽ' എന്ന് അറബിയിൽ തലക്കെട്ട് നൽകിക്കൊണ്ടാണ് വീഡിയോ...

ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; ‘റീല്‍സ് പുലികള്‍ക്ക്’ സന്തോഷ വാര്‍ത്ത, പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ ഓഡിയോ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനാവുന്ന പുതിയ ഫീച്ചര്‍...

കല്ല്യാണരാവല്ല, യാത്രയയപ്പ് രാവാണ്; പൊലീസ് ഉദ്യോഗസ്ഥനെ മണവാളനാക്കി സഹപ്രവർത്തകരുടെ യാത്രയയപ്പ് ഒപ്പന

കാസർഗോഡ് നിന്നു സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഓഫീസറുടെ യാത്രയയപ്പ് ചടങ്ങിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. പ്രിയപ്പെട്ട പൊലീസ് ഓഫീസറെ പുതുമണവാളനാക്കി ഇരുത്തി ഒപ്പന കളിച്ചാണ് സഹപ്രവർത്തകർ യാത്രയാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4 മാസം മുൻപ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയ കോഴിക്കോട് സ്വദേശിയായ എസ്എച്ച്ഒ എം.പി.ആസാദിൻ്റെ യാത്രയയപ്പ് ചടങ്ങിൻ്റെ വീഡിയോ ആണ് ഇപ്പോൾ...

പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.മുട്ടിക്കുളങ്ങര...

ഇടിമിന്നലും കാറ്റും, വരുന്നത് അതിതീവ്ര മഴ: മുഴുവൻ ജില്ലകളിലും ജാ​ഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണമാകുന്നത്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ...

‘മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം, ഇത്തരക്കാരെ വെറുതേവിടരുത്’; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലെ മാലിന്യ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും എത്തുന്ന മാലിന്യം തടയാൻ കോർപ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ചോദിച്ച...

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഭിന്നത?;സംസ്ഥാന അധ്യക്ഷന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സംഘടനാതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുടെ നിറംമങ്ങിയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയുമായി കൂടിക്കാഴ്ച നടത്തി. ഭൂപേന്ദ്ര...

മഴക്കാലമാണ്, സൂക്ഷിക്കുക; ഷൂവിനുള്ളിൽ നിന്നും പത്തി വിടർത്തി മൂർഖൻ, വീഡിയോ

മഴക്കാലമാണ് പാമ്പുകളെ പോലെയുള്ള ജീവികൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെയുള്ള വിവിധ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.  ഒരു ഷൂവിനുള്ളിൽ പാമ്പ് കയറിക്കൂടിയതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോൾ അത് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിൽ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img