Latest news

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിൽ എത്തിയ 6 പേർക്ക്, രാജ്യത്താദ്യം

ദില്ലി: ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ...

കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാൻ എസ്എൽ ധർമെഗൗഡ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ബെംഗളൂരു: കർണാടക നിയമ നിർമാണ സഭാ ഡപ്യൂട്ടി ചെയർമാനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരിൽ റെയിൽവേ ട്രാക്കിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞതവണ ഉപരിസഭ ചേർന്നപ്പോൾ ചെയർമാന്റെ സീറ്റിൽ ഇരുന്ന് സഭ നിയന്ത്രിക്കാൻ ധർമഗൗഡ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്ത് സഭയ്ക്ക്...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ​ഗുണമുണ്ട്

പുരുഷന്മാർ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ​ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലാക്ടോലൈക്കോപീന്‍' (Lycopene ) എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശുക്ലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതായി ഞങ്ങൾക്ക് കണ്ടെത്താനായെന്ന് സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് സർവകലാശാലയിലെ ​ഗവേഷകൻ അലൻ പേസി പറഞ്ഞു. ‌ബീജത്തിന്റെ എണ്ണം...

മകൾ വരച്ച താമര ചിഹ്നം വാട്‌സാപ്പിൽ സ്റ്റാറ്റസാക്കി; സി പി എം വനിതാ നേതാവ് ബി ജെ പിയിലേക്കെന്ന് പ്രചാരണം

കോട്ടയം: മകൾ വരച്ച താമരയുടെ ചിത്രം കാരണം പുലിവാല് പിടിച്ച് സി പി എം വനിതാ നേതാവ്. മകൾ താമര വരച്ചതിന് പിന്നാലെ ചിത്രം വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കിയ ഗീതാ ഉണ്ണികൃഷ്‌ണന് എതിരെയാണ് വ്യാപക പ്രചരണം നടക്കുന്നത്. ഇവർ ബി ജെ പിയിൽ ചേരുന്നുവെന്നാണ് പ്രചരണം. ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം...

പ്രവാസി മടക്കം തുടരുന്നു; ഈ വര്‍ഷം രാജ്യം വിട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍

മസ്‌കറ്റ്: 2020ലെ ആദ്യ 11 മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍  272,126 പ്രവാസി തൊഴിലാളികളാണ് ഒമാനില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളായിരുന്നു ഒമാനില്‍ ഉണ്ടായിരുന്നു. ഇത് 1,440,672...

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഔഫിനായി ജോലി കണ്ടെത്തി പ്രവാസി സുഹൃത്തുക്കൾ കാത്തിരുന്നു; തേടിയെത്തിയത് കഠാര കുത്തിയിറക്കിയ വാർത്ത; ഞെട്ടൽ

ഉമ്മുൽഖുവൈൻ: കേരളത്തിൽ മറ്റൊരു ഡിവിഐഎഫ്‌ഐ പ്രവർത്തകനും അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോൾ ഞെട്ടിയത് കേരളക്കര മാത്രമല്ല, കടൽകടന്ന പ്രവാസ ലോകവുമാണ്. പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ എന്ന ഔഫ് കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കുകൾ ഒതുങ്ങിയതിന് ശേഷം സുഹൃത്തുക്കൾ തനിക്കായി കണ്ടെത്തിയ ജോലിക്കായി പ്രവാസ ലോകത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഔഫ്. എന്നാൽ രാഷ്ട്രീയവൈര്യത്തിന്റെ പേരിൽ 23ന്...

ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം

ദുബൈ: ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്. ദുബൈയിലെ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്ന പ്രദീപ് പ്രതിസന്ധിക്കാലത്ത്...

സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

റിയാദ്(www.mediavisionnews.in):സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 119 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി. മരണസംഖ്യ 6196 ആയി. അസുഖ ബാധിതരായി  രാജ്യത്ത്...

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചഴിക്കരുത്- ജിഫ്രി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in):സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. 'സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. എന്നാൽ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ...

തീരദേശ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട്‌ പിടികൂടി

മഞ്ചേശ്വരം: കുമ്പള തീരദേശ പൊലീസിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട്‌ പിടിയില്‍. മംഗളൂരുവിന്‌ സമീപത്ത്‌ നിന്ന്‌ പിടിയിലായ ബോട്ട്‌ മഞ്ചേശ്വരം ഹാര്‍ബറില്‍ എത്തിച്ച്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന 12 പേര്‍ക്കെതിരെ തീരദേശ പൊലീസ്‌ കേസെടുത്തിരുന്നു. ഇവരില്‍ ഒന്‍പതുപേര്‍ ഇന്നു കീഴടങ്ങുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ നാളെ കീഴടങ്ങുമെന്നാണ്‌ ഏറ്റവും ഒടുവില്‍ പൊലീസിന്‌ ലഭിച്ചിട്ടുള്ള...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img