Latest news

ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.  ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.

മദ്രസകള്‍ ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; ബില്ല് അനുമതിക്കായി ഗവര്‍ണര്‍ക്ക് അയച്ചു

ഗുവാഹത്തി: സംസ്ഥാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകളെ നിര്‍ത്തലാക്കാന്‍ പുതിയ ബില്ല് അവതരിപ്പിച്ച് അസാം സര്‍ക്കാര്‍. മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിങ്ങ് നിര്‍ത്തലാക്കി അവയെ 2021 ഏപ്രില്‍ ഒന്നോടുകൂടി ജനറല്‍ സ്‌കൂളുകള്‍ ആക്കി മാറ്റുന്നതാണ് അസമില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട ബില്ല്. ബില്ല് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടതോടെ അസമില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം സഭയില്‍...

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 2020-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2021 ജനുവരി ഏഴ്,എട്ട്,11,12 എന്നിവയില്‍ സൗകര്യപ്രദമായ ഏതെങ്കിലും ഒരു...

ഖത്തര്‍ അമീര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം ചിത്രമുള്‍പ്പെടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് അമീര്‍ അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്നും കൊവിഡ് മഹാമാരിയില്‍ നിന്ന് എല്ലാവര്‍ക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അമീര്‍...

പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് അക്രമണം; സംഭവം രാമക്ഷേത്രത്തിന് ഫണ്ട് പിരിക്കുന്നതിനിടെ (വീഡിയോ)

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ അക്രമമഴിച്ചു വിട്ടത്. ജയ്ശ്രീറാം വിളിച്ച് 200ലധികം പേര്‍ പള്ളിക്കു പുറത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലേറും നടത്തി. കാവി പതാകകള്‍ ഉയര്‍ത്തി പള്ളിയില്‍ കയറി മിനാരങ്ങള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ചന്ദന്‍ഖേഡിയിലെ...

യുവാവ് തന്റെ ഭർത്താവാണെന്ന അവകാശവാദവുമായി സ്റ്റേഷനിൽ ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ, പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്

റൂർക്കി : റോഡുവക്കിൽ വഴക്കുകൂടുകയായിരുന്ന യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് പിടിച്ചത് പുലിവാൽ. ഏറെ നാളായി കാണാതായ ഭർത്താവിനെ ബസ് സ്റ്റാൻഡിനു മുൻവശത്ത് വച്ച് കണ്ടതോടെ നിയന്ത്രണം വിട്ട വീട്ടമ്മ ശകാരിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ യുവാവ് തന്റെ ഭർത്താവാണെന്ന അവകാശമുന്നയിച്ച് ഒരു യുവതി...

തീവ്രവാദ ബന്ധമെന്ന് സർക്കാർ,​ രാജ്യത്തെ പ്രമുഖ മുസ്ലിം മതസംഘടനയെ നിരോധിച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത: തീവ്രവാദ ബന്ധമാരോപിച്ച് ഇന്തോനേഷ്യയിലെ പ്രധാന മതസംഘടനയായ ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫണ്ടിനെ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്തോനേഷ്യയിലെ വിവാദ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്. നവംബറിലാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍...

പാക് അനുകൂല മുദ്രാവാക്യം; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 124 എ, 143 പ്രകാരമാണ്...

മുസ്‌ലിം ലീഗ് പിന്തുണച്ചു; മീഞ്ചയില്‍ ബി.ജെ.പിയെ പുറത്താക്കി 20 വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫ് ഭരണം

മഞ്ചേശ്വരം: ഇരുപത് വര്‍ഷത്തിനു ശേഷം മീഞ്ച പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. മുസ്‌ലിം ലീഗിന്റെ പിന്തുണയോട് കൂടിയാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത്. ബി.ജെ.പിയിലെ ആശാലതയെയാണ് സി.പി.ഐ അംഗം സുന്ദരി പരാജയപ്പെടുത്തിയത്. ലീഗ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ആറിനെതിരെ ഒന്‍പത് വോട്ടിനാണ് വിജയം. ഇതോടെ സി.പി.ഐയിലെ സുന്ദരി പ്രസിഡന്റും സി.പി.ഐ യിലെ തന്നെ ജയറായ...

എച്ച്.എൻ ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി ബാത്തി എച്ച്.എൻനിനെയും ട്രഷററായി അഷ്റഫലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: തബാറക്,ലത്തീഫ്, റാഷിദ് സെക്രട്ടറി: ആരിഫ്,അഷ്ഫാഖ്,ഫായിസ് എന്നിവരെയും തെരെഞ്ഞെടുത്തു. സാമൂഹ്യ ക്ഷേമം, പരിസര ശുചീകരണം, വിദ്യാഭ്യാസ പുരോഗതി എന്നിവ മുഖ്യ...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img