സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല.
ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ...
ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്.
ടോള്‍പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. പണരഹിത ഇടപാട് പൂര്‍ണമായി നടക്കുന്നു എന്ന്...
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎൽഎ ഒ. രാജഗോപാൽ. അതുകൊണ്ടാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ...
നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ചെക്ക് വഴി പണം കൈമാറുമ്പോള്‍ നാളെ മുതല്‍ ഇടപാടിന്‍റെ വിശദാംശങ്ങളും ബാങ്കിന് കൈമാറണം. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും സ്വൈപ്പ് ചെയ്യാതെയും പിന്‍നമ്പര്‍ കൈമാറാതെയുമുള്ള കോണ്ടാക്ട് ലെസ് ഇടപാടുകളുടെ പരിധി അയ്യായിരം രൂപയായി ഉയരും. ചില ഫോണുകളില്‍ നാളെ മുതല്‍ വാട്സാപ്പ് സേവനം...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്.
ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ...
ജക്കാര്‍ത്ത: കൊവിഡ് രോഗിയുമായി ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട നഴ്സിന് സസ്പെന്‍ഷന്‍. പിപിഇ കിറ്റ് അഴിച്ച് വച്ച് നഴ്സുമായി നടത്തിയ ലൈംഗിക ബന്ധത്തിന്‍റെ വിവരം രോഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍.
നഴ്സുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ്...
കുമ്പള: വീട്ടുവേല ചെയ്ത് ജീവിക്കുന്ന കർണാടക സ്വദേശിനിയായ അനാഥ വയോധികയുടെ ഒന്നേകാൽ ലക്ഷം രൂപയും ഇരുപത് പവനും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. വർഷങ്ങളായി ഉപ്പളയിൽ വീട്ടുജോലികൾ ചെയ്തുവരുന്ന അനാഥയായ ജല്ലു എന്ന വയോധികയുടെ പണവും പണ്ടങ്ങളുമാണ് തട്ടിയെടുത്തത്. ഉപ്പള സ്വദേശിയായ അർശീദും ഭാര്യ ഉമൈബയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...