Latest news

ഉത്തര്‍പ്രദേശില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത് അന്വേഷിക്കുമെന്ന് അധികൃതര്‍. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് 65കാരിയായ പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കി. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘ കാല വിസയില്‍ താമസിക്കുകയാണ് 65കാരി. ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്....

കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജം: രണ്ടായിരം കേന്ദ്രങ്ങളിൽ വാക്സിൻ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജം. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു. വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു . ഇതിന്‍റെ കൃത്യമായ...

നില്‍ക്കക്കള്ളിയില്ലാതെ ജിയോ; ജനുവരി ഒന്ന് മുതല്‍ കോളുകള്‍ സൗജന്യമാക്കുമെന്ന് വാഗ്ദാനം; കര്‍ഷക പ്രതിഷേധത്തില്‍ പതറി റിലയന്‍സ്

ന്യൂദല്‍ഹി: ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തിപ്പെടുന്നതിന് പിന്നാലെ അറ്റകൈ പ്രയോഗവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രായി (ടെലെകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു. ‘ഉടന്‍ തന്നെ ഐ.യു.സി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4220 പേര്‍ വീടുകളില്‍ 3912 പേരും സ്ഥാപനങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ്; 5376 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ബന്തിയോട് യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിയ സംഭവം; സി.പി.എം കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം-യൂത്ത് ലീഗ്

ഉപ്പള: ബന്തിയോട് യൂത്ത് ലീഗ് നേതാവിനെ വധിക്കാൻ ശ്രമിച്ച സി.പി.എം കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബി.ജെ.പി.യെയും വർഗ്ഗീയ വാദികളെയും കൂട്ടുപിടിച്ചിട്ടും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൻ്റെ വേവലാദിയാണ് സി.പി.എമ്മിന്‌. അക്രമം നടത്തി മഞ്ചേശ്വരം മണ്ഡലത്തിലെ...

ബന്തിയോട് യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

ബന്തിയോട്:(www.mediavisionnews.in) യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു. ബന്തിയോട്ടെ ബഷീർ എന്ന ബച്ചിക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ബന്തിയോട് ബേരിക്കയിലാണ് സംഭവം. സി.പി.ഐ (എം ) പ്രവർത്തകനായ ഒരാളാണ് അക്രമിച്ചതെന്ന് പറയുന്നു. നേരത്തെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴുത്തിന് പരിക്കേറ്റ ബഷീറിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊടിയമ്മ പൂക്കട്ടയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ആഴ്ച്ചകൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല

കുമ്പള: ജല അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ച്ചകളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല. ഇതാടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡരികിലൂടെ ഒലിച്ചു പോകുന്നത്. കൊടിയമ്മ പൂക്കട്ട റേഷൻ കടയ്ക്കു സമീപത്തായാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത്. വേനൽകാലം ആരംഭിച്ചതോടെ പ്രദേശത്ത് ജലക്ഷാമം...

ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ...

ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ്

ലഖ്‌നൗ: നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img