ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അങ്ങനൊരു അവസരം കിട്ടിയാല്‍ അത് തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരിക്കുമെന്ന് അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇന്ത്യന്‍...
ലഖ്‌നൗ: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി പിടികൂടി പൊലീസ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഡോക്ടറുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മദ്യ ലഹരിയിലായിരുന്ന കള്ളൻ മോഷണത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ ചുറ്റിലും പൊലീസുകാരെ കണ്ട് കള്ളൻ ഞെട്ടുകയായിരുന്നു.. ഇന്ദിരാ നഗറിലെ സെക്ടർ -20 ലാണ് സംഭവം നടന്നത്.
ഡോക്ടറായ സുനിൽ പാണ്ഡെയുടെ വീട്ടിലാണ്...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്‌ട്രപതി ഭവനിൽ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി...
ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും...
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച...
ന്യൂഡൽഹി: ഇൻഡ്യാ സഖ്യ നേതാക്കൾ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച. വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു.
വോട്ടെടുപ്പ് ദിവസങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങളുണ്ടായിരുന്നു. ഇത് വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടാവാരുത്. ഓരോ റൗണ്ട് എണ്ണിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ചതിനുശേഷം മാത്രമായിരിക്കണം അടുത്ത...
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 85 ആയി. ആകെ മരണം 100 കടന്നു.
ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ബിഹാറിൽ...
ക്രിക്കറ്റ് വാതുവെപ്പ് നടത്തിയതിന് ഇംഗ്ലണ്ട് സ്പീഡ്സ്റ്റര്‍ ബ്രൈഡന്‍ കാര്‍സെയ്ക്ക് മൂന്ന് മാസത്തെ വിലക്ക്. 2017 നും 2019 നും ഇടയില്‍ വിവിധ ക്രിക്കറ്റ് മത്സരങ്ങളില്‍ 303 പന്തയങ്ങള്‍ നടത്തിയതിന് കാര്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ പന്തയങ്ങളിലൊന്നും അദ്ദേഹം സ്വയം പങ്കെടുത്ത മത്സരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.
ക്രിക്കറ്റിന്റെ കര്‍ശനമായ വാതുവെപ്പ് സമഗ്രത നിയമങ്ങള്‍ പ്രൊഫഷണല്‍ കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട്...
കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് പൂജ നടന്നതെന്നും സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞതെന്നും ഡി.കെ...
കാസർകോട്: ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ കടത്ത് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മീഞ്ച സ്വദേശികളായ വിനീത് ഷെട്ടി( 25), സന്തോഷ(25)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....