Sunday, December 14, 2025

Latest news

ബദിയടുക്കയില്‍ യു.ഡി.എഫ്-സി.പി.എം സംഘര്‍ഷം; 300 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക(www.mediavisionnews.in): ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്‍ട്ടികളുടേയും നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നരക്കിലോയിലധികം സ്വർണം പിടിച്ചെടുത്തു, അഞ്ച് പേർ പിടിയിൽ

കോഴിക്കോട് (www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കിലോ 664 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിയിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട്...

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തി ഡി.വൈ.എഫ്.ഐ; ‘ഇത് സംഘികളുടെ ഗുജറാത്തല്ല, കേരളമാണ്’

പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക...

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ മടക്കി നല്‍കണമെന്ന് കേന്ദ്രസർക്കാർ

ന്യൂ‍ഡൽഹി∙ സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. അധികമായുള്ള സിം കാർഡുകൾ...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്​.ഡി.പി.ഐ തീരുമാനിക്കും

മഞ്ചേശ്വരം (www.mediavisionnews.in): യു.ഡി.എഫ് കുത്തകയായി കൈവശം വെച്ചിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ബലാബലത്തിൽ. ആകെയുള്ള 15 സീറ്റിൽ മുസ്​ലിംലീഗിനും ബി.ജെ.പിക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. സി.പി.എം-രണ്ട്​, എസ്​.ഡി.പി.ഐ -ഒന്ന്​ എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ മൂന്നു സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ സംപൂജ്യരായി. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സീറ്റ് ബി.ജെ.പിയും ഒരെണ്ണം പിടിച്ചെടുത്ത് എസ്​.ഡി.പി.ഐ ആദ്യമായി...

‘ചെന്നിത്തല’യെ ത്രിശങ്കുവിൽ നിന്ന് രക്ഷിക്കാൻ ഇടതും കോൺഗ്രസും കൈ കോർക്കുമോ?

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടാണ് ചെന്നിത്തല. ഇവിടെ തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ്-സിപിഎം സഖ്യത്തിന് സാധ്യതതെളിയുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു മുന്നണിക്കും ഇവിടെ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതായത് ഗ്രാമപഞ്ചായത്ത് ഭരണം ത്രിശങ്കുവിലാണ്. എൽഡിഎഫിന്റെ കൈയിലായിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറുസീറ്റ് വീതവും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാമിന് 4680 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

മീഞ്ചയിൽ ബി.ജെ.പിയും ഇടതും ബലാബലം: ലീഗ് നിലപാട് നിർണായകം

മഞ്ചേശ്വരം: രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന മീഞ്ച പഞ്ചായത്ത് ഭരണം ഇത്തവണ അവരെ കൈവിട്ടു. കഴിഞ്ഞ തവണ കോൺഗ്രസ്-4, ലീഗ്-3 എന്നിങ്ങനെ യു.ഡി.എഫ് ഏഴ്​ സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ലീഗ് അവരുടെ മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. നാല് സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ രണ്ടെണ്ണം...

മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തണമെന്ന നിയമം കൊണ്ടു വരാമെന്ന് ഇ. യു കോടതി; എതിര്‍പ്പുമായി മുസ്‌ലിം-ജൂത വിഭാഗങ്ങള്‍

ബ്രസല്‍സ്: മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നടപ്പാക്കാമെന്ന് നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതി. എന്നാല്‍ ഈ നിയമം മുസ്‌ലിം ജൂത-മത വിഭാഗങ്ങളുടെ മതാചാരത്തിനെതിരാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. യൂറോപിലുടനീളമുള്ള ജൂത വിഭാഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോണ്‍ഫറന്‍സ് തലവന്‍ ഗോള്‍ഡ്‌സ്മിഡ്ത് പറഞ്ഞത്. അതേസമയം ബെല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്‌സ് സര്‍ക്കാര്‍ നിയമത്തെ...

സംസ്ഥാനത്തെ പടുകൂറ്റന്‍ ഭൂരിപക്ഷം; ആ ലീഗ് സ്ഥാനാർഥി ഇതാ ഇവിടെ

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വിധി സർക്കാരിന് ആശ്വാസവും പ്രതിപക്ഷത്തിന് ആശങ്കയും ബിജെപിക്ക് പ്രതീക്ഷയുമാണ് സമ്മാനിക്കുന്നത്. എന്നാൽ ഏതു സ്ഥാനാർഥിക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി. ഇടതുതരംഗം ആഞ്ഞടിച്ചിട്ടും സംസ്ഥാനത്തെ വമ്പൻ ഭൂരിപക്ഷം ഇത്തവണയും മലപ്പുറത്ത് നിന്ന് മുസ്​ലിം ലീഗിന്റെ പോക്കറ്റിലാക്കിയെന്നാണ് റിപ്പോർട്ട്. 28,983 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ്...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img