അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 263-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 10 മില്യൺ ദിർഹം (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ഇറാന്‍ സ്വദേശിയായ ഹുസ്സൈന്‍ അഹമ്മദ് ഹാഷിമിയാണ് സമ്മാനാര്‍ഹനായത്. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 200781 എന്ന ടിക്കറ്റ് നമ്പരാണ് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്. മെയ്...
ദില്ലി: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും....
ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസം ടി.വിയിൽ ഫലം കാണുന്നതിന് പകരം മുഴുവൻ പ്രവർത്തകരും ജനാധിപത്യം സംരക്ഷിക്കാൻ വീടുകളിൽ നിന്നിറങ്ങണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു. വോട്ടെണ്ണലിൽ ക്രമക്കേടുകൾ തടയാൻ പ്രവർത്തകർ ഡി.സി.സി, പി.സി.സി ആസ്ഥാനങ്ങളിൽ സജ്ജരായി നിൽക്കണമെന്നും കോൺഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.
ജില്ലാ കോൺഗ്രസ് ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ പ്രശ്നങ്ങളുള്ളിടത്തേക്ക് പ്രവർത്തകരെ എത്തിക്കാൻ...
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത്.
'ഇന്ത്യാസഖ്യത്തിന്പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം സ്ഥാനാര്‍ഥികളുണ്ട്,എന്നാല്‍ ബി.ജെ.പിയുടെ അവസ്ഥ എന്താണ്? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ത്യാസഖ്യം പ്രഖ്യാപിക്കും',ശിവസേന (യു.ബി.ടി) ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള...
തൃശൂർ: ഒരു ആവേശത്തിന് ബെറ്റ് വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും എന്നുവേണ്ട എന്തിനും കയറി ബെറ്റ് വക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ചില്ലറ തുട്ടുമുതൽ വലിയ തുകക്ക് വരെ ബെറ്റ് വയ്ക്കുന്നവരെയും നമുക്ക് കാണാനാകും. അത്തരമൊരു ബെറ്റാണ് ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നത്. ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്.
വീഡിയോ...
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീർമാർക്ക് കോടതി നിർദേശം നൽകി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. 3 മാസത്തേക്ക്...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാറിൽ ഒപ്പ് വെച്ചു. വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. റിയാദ് ഇന്ത്യൻ എംബസി ഇഷ്യു ചെയ്ത ഒന്നരകോടി റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.
റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. നിയമോപദേശത്തിന്റെ...
ദില്ലി: രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ഇന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോൾ ചാർജുകൾ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വർധനവ്. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം...
ഗുവാഹത്തി: ഇത്തവണ ടി20 ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോടാണ് പരാഗിന്‍റെ പ്രതികരണം. ഐപിഎല്‍ റണ്‍വേട്ടയില്‍ 573 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പരാഗിന് ലോകകപ്പ് ടീമില്‍ ഇടം കിട്ടിയിരുന്നില്ല. പരാഗിന്‍റെ ടീം ക്യാപ്റ്റനായ സഞ്ജു സാംസണാണ് ലോകകപ്പിനുള്ള ഇന്ത്യൻ...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....