Latest news

‘അമേരിക്കൻ കാപിറ്റോൾ കലാപങ്ങൾക്കിടയിൽ ഇന്ത്യന്‍ പതാക’ – ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ അസാധാരണ റാലിക്ക് പിന്നാലെ, കൊടികളും വീശിക്കൊണ്ട്, ഏറെ അക്രമാസക്തമായ ഒരു ജനക്കൂട്ടം കാപിറ്റോൾ ബിൽഡിങ്ങിന്റെ പുറത്തുള്ള ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറി. ഏറെ നിശ്ശബ്ദമായി നിയമനിർമാണം നടക്കുന്ന ആ കെട്ടിടത്തിന്റെ അകത്തളങ്ങളിലെ സകല ഫർണിച്ചറുകളും ചില്ലുജനാലകളും അടിച്ചുതകർത്തുകൊണ്ട് ആ ജനക്കൂട്ടം അവിടെ അഴിഞ്ഞാട്ടം തന്നെ നടത്തി. അക്രമങ്ങൾ...

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ്  സുരേന്ദ്രൻ ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്. കേരള രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്,...

കാസർകോട്​ നവജാതശിശുവിന്‍റെ കൊലപാതകം; അമ്മ പിടിയിൽ

കാസർകോട്​: നവജാതശിശുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട്​ അമ്മ അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റിലായത്​. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തിൽ ചുറ്റി കൊന്നുവെന്നാണ്​ കേസ്​.ഡിസംബർ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇവർ​ പ്രസവിച്ചതായി വ്യക്​തമായി. പിന്നീട് തെരച്ചിൽ നടത്തിയപ്പോൾ...

കഞ്ചാവ് പൊതി വീണുപോയി; ഔഷധക്കൂട്ടാണെന്ന് പറഞ്ഞ് തിരിച്ചെടുക്കാൻ കടയിൽ എത്തിയ ആൾ എക്സൈസിന്റെ പിടിയിൽ

മലപ്പുറം: അപ്രതീക്ഷിതമായി ചായക്കടയിൽ ഒരു പൊതി വീണു കിടക്കുന്നത് കണ്ടാണ് നാട്ടുകാർ അത് പരിശോധിച്ചത്. എന്നാൽ, പൊതി തുറന്ന് നോക്കിയപ്പോൾ കണ്ടത് കഞ്ചാവ്. കടയിൽ കഞ്ചാവ് പൊതി നഷ്ടപ്പെട്ടു പോയ ആളെ തിരയാൻ നാട്ടുകാർ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഒരാൾ കടയിലേക്ക് തിരികെ എത്തിയത്. ചായക്കടയിൽ വീണുപോയ തന്റെ ഔഷധക്കൂട്ട് അന്വേഷിച്ചാണ് ഇയാൾ എത്തിയത്....

‘പോകല്ലേ പോകല്ലേ’; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി

കോട്ടയം: ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി പോകുന്നതാണ് ഇപ്പോഴത്തെ ശീലം. അതാകുമ്പോൾ വഴിയിൽ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി ആളുകളോട് വഴി ചോദിക്കേണ്ട. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കുന്നവർ പലപ്പോഴും അബദ്ധത്തിൽ ചെന്നുപെടാറുമുണ്ട്. അങ്ങനെ ഗൂഗിൾ മാപ്പ് കൊടുക്കുന്ന എട്ടിന്റെ പണി ഏറ്റു...

സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തില്‍ 2.5ശതമാനമായിരുന്നു വിലയില്‍ ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4750 രൂപയും ഒരു പവന് 38,000 രൂപയുമാണ് ഇന്നത്തെ വില.

രണ്ടാം തവണ ഭാഗ്യം തുണച്ചു; പ്രവാസി ഇന്ത്യക്കാരനെ തേടിയെത്തിയത് ഏഴ് കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഹൈദരാബാദ് സ്വദേശിയായ കനികരന്‍ രാജശേഖരനാണ്(45) ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം ലഭിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഇന്ന് നടന്ന 347-ാമത് മില്ലെനിയം മില്ലെനയര്‍ സീരിസ് നറുക്കെടുപ്പിലാണ് കനികരനെ തേടി ഭാഗ്യമെത്തിയത്. ഡിസംബര്‍...

അർഹരായ സംരംഭകർക്ക് തത്സമയം 30 ലക്ഷം വരെ വായ്പ, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ക്യാംപ്

കാസർകോട് ∙ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്  എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാംപും സംരംഭകത്വ പരിശീലനവും നൽകുന്നു. 13ന് 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ക്യാംപ് നടത്തും.   2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി...

മധ്യപ്രദേശിലെ പള്ളി ആക്രമണം; പ്രതിഷേധമറിയിച്ച് യുഎഇ രാജകുമാരി

മധ്യപ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് നടത്തിയ പണം പിരിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം പള്ളി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുഎഇ രാജകുടുംബാഗംമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യുബ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധം അറിയിച്ചത്. രൂക്ഷമായ ഭാഷയിലാണ് റാണ അയ്യുബിന്റെ ട്വീറ്റ്. പള്ളിയില്‍ അതിക്രമിച്ചു കയറിയ ദൃശ്യങ്ങള്‍ ബാബറി മസ്ജിദ്...
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img