Latest news

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം, ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം...

സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന്‍ വിലയില്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണ വിപണിയില്‍ അപൂര്‍വ മാറ്റം. ഞായറാഴ്ചയും വില മാറി. സാധാരണ വിപണി അവധിയായതിനാല്‍ സ്വര്‍ണവില മാറുന്ന പതിവില്ല. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു....

ദിവസങ്ങളായി നിരീക്ഷണത്തിൽ, എല്ലാം ഉറപ്പിച്ച ശേഷം ഒന്നിന് പിറകെ മറ്റൊന്ന്, തുടർച്ചയായി 30 ബോംബുകൾ, ഖമനേയിയെ വധിച്ചത് ഇങ്ങനെ…

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിച്ചത് ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ചെന്ന് റിപ്പോർട്ട്. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം. ഖമനേയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിംഗ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഒടുവിൽ തന്റെ ഓഫിസിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു...

ഉടൻ ആക്രമണം അവസാനിപ്പിക്കണം; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യയും ചൈനയും; റഷ്യൻ പിന്തുണ ഇറാന്, പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തണമെന്ന് ചൈന

ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും...

ദുബായ് വിമാനത്താവളത്തിൽ ആക്രമണം; 4 പേർക്ക് പരിക്ക്, മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. വിമാനത്താവള മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം ഏർപ്പെടുത്തി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ഒരു ഏഷ്യൻ പൗരൻ മരിച്ചതായും 7...

ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി നെതന്യാഹുവും ട്രംപും; ആശങ്കയില്‍ ലോകം

ടെഹ്‌റാൻ: അടിച്ചും തിരിച്ചടിച്ചും ഇറാനും ഇസ്രയേലും. ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇറാനിലെ ജിംനേഷ്യത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍...

വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ്...

കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കൺസ്യൂമർ ഓഫിസർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രതികളിൽ 61 ലക്ഷം മുതൽ 1.17...

കേരള സ്റ്റോറി 2; തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

കൊച്ചി: കേരള സ്‌റ്റോറി –2 ചലച്ചിത്രം പ്രദർശനത്തിന്‌ എത്തിയ തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും സമൂഹത്തിൽ സ്‌പർധ വളർത്തുകയും ചെയ്യുന്ന ‘കേരള സ്‌റ്റോറി 2 ഗോസ്‌ ബിയോണ്ട്‌’ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഷേണായിസ്‌ തിയറ്ററിലാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. പൊലീസും സ്ഥലത്തെത്തി. കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിതെന്നും...

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ സെന്‍ട്രല്‍ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ ആണവ പാന്റുകളിലൊന്ന് നിലനില്‍ക്കുന്ന ഇസ്ഫഹാനില്‍ വന്‍ ആക്രമണം നടത്താനാണ് നീക്കം. ആക്രമണം...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img