ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വീണ്ടും അശ്ലീല വീഡിയോ വിവാദം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്പോള്‍ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങള്‍ ഇദ്ദേഹം സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് അരികെയിരുന്ന ടിവി ക്യാമറമാനാണ് 15...
ന്യുദല്‍ഹി: കര്‍ഷകരുടെ ‘മഹാപഞ്ചായത്തിന്’ പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ആയിരക്കണക്കിന് കര്‍ഷകരാണ് യു.പിയിലെ മുസാഫിര്‍ നഗറില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് തികേത് ആയിരുന്നു മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. ഖാസിപ്പൂരില്‍ സമരം നയിക്കുന്ന കര്‍ഷക നേതാവ് രാകേഷ് തികേതിന്റെ സഹോദരനാണ് ഇദ്ദേഹം.
ഇവിടെ നേരിട്ട് എത്തിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പിന്തുണ...
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍. വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ മാതാപിതാക്കള്‍ കുട്ടിയുമായി പ്രണയത്തിലായ കൗമാരക്കാരനായ ആണ്‍കുട്ടിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത് വ്യാപകമാകുന്നുവെന്നും കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് 20കാരനെതിരെ പൊലീസ്...
കോഴിക്കോട്: തുടർച്ചയായുണ്ടായ മൂന്ന് ദുരന്തങ്ങളില്‍ അനാഥരായ ഒരേ കുടുംബത്തിലെ ഒന്‍പത് മക്കള്‍ ഇനി മര്‍കസ് തണലില്‍ വളരും. സൗത്ത് കൊടിയത്തൂര്‍ പുത്തന്‍ പീടിയേക്കല്‍ വേക്കാട്ട് മജീദിന്‍റെ കുടുംബത്തിലാണ് മൂന്ന് വര്‍ഷത്തിനിടെ മകനും മരുമകനും സഹോദരനും അപകടത്തില്‍ പെട്ട് മരണപ്പെടുന്നത്. ഇതോടെ അനാഥരായത് പറക്കമുറ്റാത്ത ഒന്‍പത് മക്കളായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് മജീദിന്‍റെ മൂത്ത മരുമകന്‍ എരഞ്ഞിമാവ്...
ഫോണുകൾ വായുവിലൂടെ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും.
ഷവോമിയുടെ എം.ഐ എയർ ചാർജ് വഴി ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും....
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 31ന് അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയ്യതി നീട്ടിയത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം...
പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ പരസ്യപ്പെടുത്തിയതിന് പിന്നാലെ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് നേരിടേണ്ടി വന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അതിനിടെ, വർഷങ്ങളായി ഫീൽഡിലുണ്ടായിട്ടും വാട്സ്ആപ്പിനെ പോലെ കാര്യമായ ചലനം സൃഷ്ടിക്കാനാകാതെ പോയിരുന്ന സിഗ്നലിനും ടെലഗ്രാമിനും നേട്ടമുണ്ടാക്കാനും സാധിച്ചു.
ഉപയോക്താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്....
2006 സെപ്റ്റംബര്‍ 29, കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നിറഞ്ഞൊഴുകുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ്. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ നായകന്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു. മൂന്നാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ ഇന്ത്യ വലിയ തയ്യാറെടുപ്പുകളും മത്സരത്തിന് മുന്നോടിയായി നടത്തിയിരുന്നു. ആദ്യ ഓവര്‍ പന്തെറിയുന്നതിനായി നായകന്‍ ഗാംഗുലി ഇര്‍ഫാന്‍ പഠാനെ വിളിച്ചു. പുതിയ പന്തില്‍...
എറണാകുളം: വേങ്ങൂരില്‍ പഞ്ചായത്തംഗവം തൂങ്ങിമരിച്ച നിലയില്‍. വേങ്ങൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡ് മെമ്പര്‍ സജി പിയെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.
സജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും. പഞ്ചായത്തിലെ പരിപാടികള്‍ക്ക് സജീവ സാന്നിധ്യമായിരുന്ന സജി മരണത്തിന് മുമ്പുവരെ താനുമായി...
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവാടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതികളിലൊരാള്‍.
മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തില്‍ നിന്നും അതിർത്തി ജില്ലയായ നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...