Latest news

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സ്വര്‍ണവേട്ട; ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത് ഒരു കിലോ സ്വര്‍ണം

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒന്നേകാല്‍ കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ...

പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? കഴിയുമെന്ന് പുതിയ പഠനം…

'പണം കൊണ്ട് സന്തോഷം വാങ്ങാൻ പറ്റില്ല' എന്ന് പണ്ട് മുതലേ ആളുകൾ പറയുന്ന ഒരു കാര്യമാണ്. എന്നാൽ, സത്യത്തിൽ പണം കൊണ്ട് സന്തോഷവും, മനഃസമാധാനവും വാങ്ങാൻ പറ്റുമോ? പറ്റുമെന്ന് വേണം പറയാൻ. അടുത്തകാലത്തായി നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഇത് സ്ഥിരീകരിക്കുന്നു. മുൻപ് 2010 -ൽ നൊബേൽ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്ധർ നടത്തിയ പഠനത്തിൽ...

89കാരിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ശ്മശാനത്തിൽ വെച്ച് ജീവനുണ്ടെന്ന് കണ്ടെത്തി മകൾ

'മരിച്ചുപോയ' തന്റെ അമ്മയ്ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത് സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ. അർജന്റീനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 89കാരിയായ അമ്മയെ നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വടക്കുകിഴക്കൻ അർജന്റീനയിലെ റെസിസ്റ്റേൻഷ്യ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അമ്മ മരിച്ചതായി ഡോക്ടർമാർ 54കാരിയായ മകളെ അറിയിച്ചു. മരണ സർട്ടിഫിക്കറ്റും നൽകി. ഹൃദയാഘാതത്തെ തുടർന്നാണ്...

കോവിഡ്: ടൂത്ത് ബ്രഷും വില്ലനാകാം; അറിഞ്ഞിരിക്കണം ഈ കാര്യം

കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതല്‍ നടപടികള്‍ നിരവധിയുണ്ട്. മാസ്‌ക് അണിയുക, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പല പ്രതിരോധ നടപടികളും നമുക്ക് ചിരപരിചിതവുമാണ്. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു. സൂക്ഷ്മ ജീവികളുടെ സംഭരണിയായി ടൂത്ത് ബ്രഷുകള്‍ക്ക്...

മേൽവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊട്ടാൽ പീഡനമല്ല: വിവാദ ജഡ്ജിക്കെതിരെ നടപടി

നാഗ്പുര്‍ ∙ ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കിൽ പോക്സോ...

അപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ടത്. രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു....

2,85,000 രൂപയും 4 ഗ്രാം സ്വർണത്തിന്റെ മോതിരവും, രണ്ടാം സമ്മാനം സ്വിഫ്റ്റ് ഡിസൈയർ; ഈ തട്ടിപ്പിൽ വീഴരുതേ…

കാസർകോട് ∙ തപാലിൽ സ്ക്രാച്ച് കാർഡ് അയച്ച് അതിൽ സമ്മാനം കിട്ടുമെന്നു മോഹിഹിച്ച് പണം തട്ടാൻ ശ്രമം. ഒരു മാസം മുൻപാണ്  കല്ലിങ്കാലിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്കു വിളി വന്നത്. ഡൽഹി ഹെർബൽ ലൈഫിന്റെ  സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിൽ ആയിരുന്നു സംസാരം. തന്റെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനു ഓരോ...

രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പുതിയ കോവിഡ് കേസുകള്‍; പകുതിയോളം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 13,083 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്‌. അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 24 മണിക്കൂറിനിടെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4580 രൂപയും ഒരു പവന് 36,640 രൂപയുമാണ് ഇന്നത്തെ വില.

എല്ലാത്തിനും കാരണം ബീഫ്; പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം തടവും പിഴശിക്ഷയും

ഹൈദരാബാദ്: പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം നീണ്ട തടവും പിഴശിക്ഷയും. പൊലീസിന് എതിരെ ആക്രമണം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ബിജെപിയുടെ ഗോഷാമഹൽ എംഎൽഎ ടി രാജാ സിംഗിന് വെള്ളിയാഴ്ച സ്പെഷ്യൽ സെഷൻസ് ജഡ്ജ് വി ആർ ആർ വരപ്രസാദ് ഒരു വർഷത്തെ തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ചത്. 2015 ഡിസംബർ 12ന് ഉസ്മാനിയ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img