Latest news

പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്‍ക്ക്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്. ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക...

ചെങ്കോട്ടയിലെ പ്രതിഷേധത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറയുന്നു. ജനുവരി 26ന് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് കാണാതായത്. പഞ്ചാബിലെ താത്താരിവാല...

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കൊവിഡ്; 7032 പേർക്ക് രോഗമുക്തി, 18 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ്...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു....

രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്ര ഞായറാഴ്ച വൈകിട്ട് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിക്കും; ഉദ്ഘാടകന്‍ ഉമ്മന്‍ചാണ്ടി

കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രീണന നയങ്ങളും സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി അവിശുദ്ധ സഖ്യവും തുറന്നുകാട്ടുകയെന്നത് യാത്രയുടെ പ്രധാന ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വൈകിട്ട്...

തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹത്തിന് കേസ്, കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിലെ കര്‍ക പരേഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രോഹത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം...

ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു

ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ. " ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ...

സ്വർണ ആവശ്യകതയിൽ വൻ ഇടിവ്; വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോർട്ട് പുറത്ത്

മുംബൈ: കൊവിഡ് മൂലം വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിന് താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാലാം ത്രൈമാസത്തിലെ സ്വര്‍ണ ആവശ്യം 28 ശതമാനം...

ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം

ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി...

വീട്ടിലിടമില്ല; ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശരീരം സൂക്ഷിച്ചത് മദ്രസാ ക്ലാസ്‌റൂമിൽ; പൊന്നാട്ടെ മദ്രസയിൽ നിന്ന് പൂർണ്ണ മത ചടങ്ങോട് കൂടി കോഴിക്കോട്ടെ സെമിത്തേരിയിലേക്ക്; നന്മയൊരുക്കി നാട്

മലപ്പുറം: ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img