Sunday, September 14, 2025

Latest news

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

ബെംഗളൂരു: കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍.ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ...

ഉള്ളിവില ഉയരുന്നു

കോഴിക്കോട്: പെരുന്നാൾ അടുത്തതോടെ ഉള്ളിവില ഉയർന്നു. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ൽ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച്...

‘മത്തി’ വില കിലോക്ക് 300 കടന്നു, ട്രോളിംഗ് നിരോധനം വന്നതോടെ കുതിച്ച് മത്സ്യവില, ഇനിയും കൂടിയേക്കും

കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ്...

മൂന്നാം മോദി സര്‍ക്കാരിൽ മന്ത്രിപദമില്ല: എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന് അഭ്യൂഹം ശക്തം

മുംബൈ: മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിപദത്തിന് വിലങ്ങു തടിയായത്. എന്നാൽ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി. സീറ്റു വിഭജനത്തിൽ തുടങ്ങിയ അവഗണന, തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം , പ്രതീക്ഷിച്ച കാബിനറ്റ് മന്ത്രി പദം...

മഴ കനത്തതോടെ ഉപ്പളയിൽ ദേശീയപാതയുടെ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്

മഞ്ചേശ്വരം : മഴ കനത്തതോടെ ഉപ്പളയിൽ ദേശീയപാതയുടെ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്. നയാബസാറിൽ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ദുരിതമാകുന്നു. മഴ ശക്തമായതിനാൽ അടിപ്പാതയിൽ ഒന്നരയടിവരെ വെള്ളം കെട്ടിനിൽക്കുകയാണ്. വിദ്യാർഥികളും താലൂക്ക് ആസ്പത്രിയിൽ എത്തുന്ന രോഗികളും നാട്ടുകാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഗേറ്റിലും സ്ഥിതി വ്യത്യസ്തമല്ല....

വിദ്വേഷപ്രചാരണം: റിയാസ് മൗലവി കൊലക്കേസിൽ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു

കാസർകോട്: പള്ളികൾ തകർക്കുമെന്ന് സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ റിയാസ് മൗലവി കൊലക്കേസിലെ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു. കാസർകോട് ടൗൺ പോലീസാണ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിനെതിരെ കേസെടുത്തത്. സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗീയവിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ...

കാസര്‍കോട്ട് ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർകോട്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്‌ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് ഇടിച്ചത്. ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോവാനായി...

മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തു

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ...

ആസ്തി 5785 കോടി; മോദി മന്ത്രിസഭയിൽ ഏറ്റവും സമ്പന്നൻ ചന്ദ്രശേഖർ പെമ്മസാനി

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയെന്ന നിലയിൽ പെമ്മസാനി പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു എൻ.ആർ.ഐ ഡോക്ടറായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്. 5785 കോടി രൂപയാണ് പെമ്മസാനിയുടെ ആസ്തി. യു.എസിൽ ഡോക്ടറായ പെമ്മസാനി ഓൺലൈൻ ലേണിങ് ആപ്പായ...

ട്രെയിന്‍ വേഗം കുറയുമ്പോള്‍ പിടിച്ചുപറി; സൂക്ഷിക്കണം, മൊബൈൽഫോൺ കള്ളന്മാരെ

കൊച്ചി: അലക്ഷ്യമായി മൊബൈലില്‍ കണ്ണുംനട്ട് ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ സൂക്ഷിക്കണം. അവരെ നോട്ടമിട്ട് മൊബൈല്‍ കള്ളന്മാരുണ്ട്. വാതില്‍പ്പടിയില്‍ ഇരുന്ന് മൊബൈല്‍ നോക്കുന്നവരാണ് ഇവരുടെ പ്രധാന ഉന്നം. സ്റ്റേഷനുകള്‍ക്കടുത്ത് ട്രെയിനുകള്‍ക്ക് വേഗം കുറയുമ്പോള്‍ വടികൊണ്ട് മൊബൈല്‍ തട്ടിയിടുന്നതാണ് രീതി. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍വെച്ച് ഉറങ്ങുന്നവരെയും നോട്ടമിടും. ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥനില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img