Thursday, May 15, 2025

Latest news

അസ്ഹറുദീന് 1.37 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കെസിഎ

സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച മുഹമ്മദ് അസ്ഹറുദീന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. മുഹമ്മദ് അസ്ഹറുദീന്റെ സെ‍ഞ്ചുറി മികവിലാണ് മുംബൈയെ കേരളം തകര്‍ത്തത്. 197 റണ്‍സ് വിജയലക്ഷ്യം 16ാം ഓവറില്‍  മറികടന്നു. 37 പന്തില്‍ നിന്നാണ് അസ്ഹറുദീന്‍ സെ‍ഞ്ചുറി നേടിയത്.  137 റണ്‍സുമായി അഹ്സറുദീന്‍ പുറത്താകാതെ...

‘ഹലാല്‍ മാംസം ലഭിക്കും’: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ശ്രീകൃഷ്ണ ബീഫ് സ്റ്റാള്‍

ചെന്നൈ: ഹലാല്‍ മാംസവും ബീഫും ഉപയോഗിച്ച് നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ശ്രീകൃഷ്ണ ബീഫ് സ്റ്റാള്‍. തമിഴ്നാട്ടില്‍ കെ. കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിനാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരം ലഭിച്ചിരിക്കുന്നത്. ‘ഹലാല്‍ രീതിയില്‍ അറുക്കപ്പെട്ട മാംസം ലഭിക്കും’ എന്ന പരസ്യവാചകം സഹിതമുള്ള കടയുടെ ബോര്‍ഡാണ് പ്രചരിക്കുന്നത്. ‘ഹലാല്‍’ വിഭവങ്ങള്‍ക്കെതിരായ പ്രചാരണം...

മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് ബാറ്റിങ്ങ്, അതിവേഗ സെഞ്ച്വറി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം

മുംബൈ: വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനരികിലെത്തിയത്. തകർച്ചയിൽ നിന്നും കരകയറാൻ ഒരു ആശ്വാസം തേടിയാണ് കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം താമസിക്കാനായെത്തിയത്. എന്നാൽ അതൊരു പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്ന ഈ ത്രപ്പിൾ പങ്കാളികളുടെ വാർത്ത  അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോർട്ട്...

ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‍ച രാവിലെ 8.45ഓടെ ജബല്‍ അലി ഫ്രീ സോണിലെ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍...

പക്ഷിപ്പനിക്കാലത്ത് ചിക്കനും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടത്…

രാജ്യത്ത് വിവിധയിടങ്ങളിലായി പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരിലേക്കും ഇത് കടന്നുപറ്റുമോ എന്ന ഭയത്തിലാണ് നാമേവരും. നിലവില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രധാനമായും പക്ഷികളെ ഭക്ഷണാവശ്യത്തിനോ അല്ലാതെയോ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, അവയെ കയറ്റുന്ന വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും സമ്പര്‍ക്കത്തിലാരുന്നവരുമാണ് ഏറെ...

കൊവിഡ് വാക്സിൻ: രണ്ടാം ബാച്ചും കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടാം ബാച്ച് കൊവിഡ് പ്രതിരോധ വാക്സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്സിൻ എത്തിയത്. വാക്സിൻ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്നാണ് വാക്സിൻ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്സിൻ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീൽഡ് വാക്സിൻ ആണ്...

അധികാരത്തിൽ വന്നാൽ പാവങ്ങൾക്ക് പ്രതിമാസം 6000 രൂപ: യുഡിഎഫ് വാഗ്ദാനം

തിരുവനന്തപുരം:ക്ഷേമത്തിലൂന്നിയ ജനകീയ മാനിഫെസ്റ്റോ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം ആറായിരം രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ലൈഫ് പദ്ധതി നിർത്തുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന ചെന്നിത്തലയും മുല്ലപ്പള്ളിയും തിരുത്തി. ഇടത് സർക്കാറിൻറെ സൗജന്യ കിറ്റ് വിതരണം തദ്ദേശ തെര‍ഞ്ഞെടുപ്പിൽ വോട്ടായതോടെയാണ് ജനക്ഷേമ പദ്ധതികളിലേക്കുള്ള...

ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വീഡിയോ

മൃഗങ്ങളുമായോ മറ്റ് ജീവിവര്‍ഗങ്ങളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം തന്നെ നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കാറുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് പേടിയോ, ഉദ്വേഗമോ ഒക്കെ അനുഭവപ്പെട്ടേക്കാം. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. കര്‍ണാടകയിലെ ശിവമോഗ്ഗയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണിത്. രണ്ട് പാമ്പുപിടുത്തക്കാര്‍ ഒരു തടാകത്തിന് സമീപത്ത് വച്ച് ഉഗ്രവിഷമുള്ളൊരു രാജവെമ്പാലയെ പിടികൂടിക്കൊണ്ടിരിക്കുന്നതാണ് വീഡിയോ. ഒരാള്‍ പാമ്പിന്റെ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img