Sunday, May 19, 2024

Latest news

അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കിയ അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ

മുംബൈ: അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥന്‍. തന്റെ ഗണിതാധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്കാണ് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ വൈദ്യനാഥന്‍ സമ്മാനിച്ചത്. കരിയര്‍ 360 സ്ഥാപകനായ പെരി മഹേശ്വറാണ് ഇക്കാര്യം പങ്കുവെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്...

യുവ വ്യവസായിയെ വഴിയിൽ തടഞ്ഞ് കൊളളയടിച്ചശേഷം കാറിലിട്ട് ചുട്ടുകൊന്നു

ഹിസാർ(ഹരിയാന):മുപ്പത്തഞ്ചുകാരനായ ബിസിനസുകാരനെ തടഞ്ഞുനിറുത്തി 11ലക്ഷം രൂപ കൊളളയടിച്ചശേഷം കാറിനുളളിലിട്ട് ചുട്ടുകൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രാം മൊഹർ എന്ന യുവ വ്യവസായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളും പ്ലേറ്റുകളും നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് രാം മൊഹർ.ബാങ്കിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ച ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു സംഭവം....

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 15000 കടക്കും

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തിന് മുകളിലെത്തുമെന്ന് വിലയിരുത്തല്‍. പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് അനുദിനം രോഗവ്യാപനം കുതിക്കുകയാണ്. പരിശോധന 73,000ത്തില്‍ എത്തിയതോടെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 14.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാല് ജില്ലകളില്‍ വീണ്ടും പ്രതിദിന കേസുകളുടെ എണ്ണം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4640 രൂപയും ഒരു പവന് 37,120 രൂപയുമാണ് ഇന്നത്തെ വില.

വീഡിയോ: ‘ഹാത്രാസ് കാണുക’; യോഗിയുടെ പൊലീസിനെ മറികടന്ന് ഹാത്രാസ് കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി

ലക്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. ‘ഹാത്രാസ് കാണുക’ എന്ന പേരിലാണ് രാഹുല്‍ വീഡിയോ പുറത്തു വിട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹാത്രാസ് കുടുംബത്തോട് ചെയ്ത് അനീതി ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും പ്രധാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ നാല് മുന്‍ എം.എല്‍.എ മാര്‍ക്ക് ജാമ്യം

തിരുവനന്തപുരം:യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്. ബുധനാഴ്ച ജാമ്യമെടുത്ത മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് 35,000 രൂപ വീതം കോടതിയില്‍ കെട്ടിവെച്ചത്. മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവര്‍...

പറന്നു പോകുന്നതിനിടെ ബൈക്കു യാത്രികനെ തട്ടിയിട്ട് തിരിഞ്ഞു നോക്കാതെ പാഞ്ഞ് സ്വകാര്യബസ് ! എന്നാല്‍ പിന്നീട് ബസിന് സംഭവിച്ചതു കണ്ടാല്‍ ആരും തലയില്‍ കൈവയ്ക്കും; വീഡിയോ കാണാം

ബസുകളുടെ പരക്കം പാച്ചില്‍ മൂലം നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് പലപ്പോഴും അപകട കാരണം. ഇത്തരത്തില്‍ പരക്കം പാഞ്ഞുപോകുന്ന ഒരു ബസിന്റെ വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയില്‍ ഒരു ബൈക്കു യാത്രികനെ തട്ടിയെങ്കിലും വണ്ടി നിര്‍ത്താതെ പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോയില്‍ പിന്നീട് കാണുന്നത് അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബസിനെ ക്രെയിന്‍...

ഇന്ത്യയുടെ ആകാശത്ത് വീണ്ടുമൊരു പ്രസവം; യുവതി ജന്മം നൽകിയത് ആൺകുഞ്ഞിന്

ബെംഗളൂരു: ആകാശത്ത് പ്രസവമോ എന്ന് ചിന്തിക്കുകയാണോ? വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ലല്ലോ. ഇന്നിതാ ഇന്ത്യയുടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിരുന്നു അപൂർവ പ്രസവം. വിമാനം 7.40 ന് ബെംഗളൂരുവിൽ ഇറങ്ങി. അമ്മയും...

മുൻ ഗവർണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങിമരിച്ച നിലയിൽ

ഷിംല: മുൻ ഗവർണറും മുൻ സിബിഐ ഡയറക്ടറും ഹിമാചൽ പ്രദേശ് പൊലീസ് മേധാവിയുമൊക്കെയായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. തൂങ്ങിമരിച്ച നിലയിൽ ഷിംലയിലെ ബ്രോഖോർസ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2006 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ്...

‘വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം’; വൈറല്‍ സന്ദേശം സത്യമോ

തിരുവനന്തപുരം: കേരളത്തിലെ വാട്‌സ്‌ആപ്പ് സ്റ്റാറ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വൈറല്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം കണ്ട് പിന്നാലെകൂടിയവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുകയാണ്. വൈറല്‍ സന്ദേശത്തില്‍ പറയുന്നതുപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വഴി...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img