കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കാസർഗോഡ് പള്ളിക്കര കീക്കാനത്തെ പൂച്ചക്കാട് ഹൗസില്‍ മുഹമ്മദ് റിയാസ്(25), വയനാട് സ്വദേശി മുഹമ്മദ് ഫൈസല്‍ (27), നാദാപുരം സ്വദേശി മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
മുഹമ്മദ് റിയാസില്‍ നിന്ന് 17.43 ലക്ഷം രൂപവിലമതിക്കുന്ന 345 ഗ്രാം സ്വര്‍ണ്ണവും...
മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ദില്ലി മുന്നോട്ടുവച്ച 213 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന കേരളത്തിന് മോശം തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 95-3 എന്ന നിലയിലാണ് കേരളം. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ദില്ലി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗില്‍ കേരളത്തിന് തുടക്കത്തിലെ...
ധർവാഡ്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്.
ദാവനഗരിയിൽ നിന്നും...
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ എക്കാലത്തും പ്രത്യേകപരിഗണനയോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 1987 മുതല്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ബിജെപിയാണ് അത്തരമൊരു രാഷ്ട്രീയ പ്രാധാന്യം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുകള്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി കേരളത്തിലേക്കുള്ള പ്രവേശനകവാടമായി മഞ്ചേശ്വരത്തെ ഉറപ്പിച്ചു കഴിഞ്ഞു ബിജെപി. ഇക്കാലയളവിലെ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്ക്കാണ് അവര്‍ക്ക് വിജയം നഷ്ടമായത് 2016-ല്‍ വെറും 89...
കൊച്ചി: യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ് വന്നാൽ എന്തു ചെയ്യും. തീർച്ചയായും യുവാക്കൾ ഒന്നു പകച്ചുനിൽക്കും. എന്നാൽ എറണാകുളം കാലടിയിൽ നാടൻ ക്രിക്കറ്റ് കളിക്കിടെ എത്തിയ എസ്ഐ ബാറ്റ് കൈയിലേന്തി. എസ്ഐയുടെ ബാറ്റിങ്ങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണാണ് ഈ വീഡിയോയിലെ താരം. കേസിന്റെ ആവശ്യമായി...
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലത്തും...
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി...
വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ഇതിനുള്ള മാർഗം കെഫോൺ പദ്ധതി പൂർത്തീകരിക്കുകയാണ്. ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതിലൂടെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരം സർക്കാർ ഓഫിസുകൾ അതിവേഗ ഇൻട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതൽ ജിപിബിഎസ് വരെയുള്ള...
തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ്പ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ്...
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
നാലുപേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ്...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...