കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശൂർ...
കോഴിക്കോട്: എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് ട്രെയിനില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ 12 മൊത്തം സര്‍വീസുകള്‍ നടത്തുക. ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തേക്ക് മറ്റൊരു വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന...
പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു. 45 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ബഹളം...
രാജ്യത്തെ യുവാക്കള്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് പരാതി പറയുമ്പോള്‍ മുംബൈയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത വലിയ കൗതുകം ജനിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറത്തുവന്ന ഒരു വിവാഹ തട്ടിപ്പ് വാര്‍ത്തയാണ് വിവാഹം നടക്കാത്ത യുവാക്കളില്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്നത്.
25 യുവതികളെ വിവാഹം ചെയ്ത് മുങ്ങിയ തട്ടിപ്പുവീരന്‍ ഒടുവില്‍ പിടിയിലായി. മുംബൈ കല്യാണില്‍ നിന്നാണ്...
ബെംഗാസി: ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന് ദുരന്തമുണ്ടായത്. രാജ്യത്തെ അണക്കെട്ടുകളുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് 9 മുതൽ 27 വർഷം വരെ ശിക്ഷ വിധിച്ചത്.
കേസിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ലിബിയയിലെ തീരമേഖലയിലെ...
വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എംപി വിവോ തന്‍ഖ യാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69...
ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു.
റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും...
അങ്കാറ: ഫലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇസ്രായേലില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കിയ ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള...
പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.
പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...