Saturday, September 13, 2025

Latest news

‘ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ല’; പാകിസ്ഥാന്‍ ടീമിന്‍റെ കപടമുഖം വലിച്ചുകീറി ഗാരി കിര്‍സ്റ്റണ്‍

2024-ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രചാരണം കടുത്ത നിരാശയില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി എത്തിയ ടീം സൂപ്പര്‍ 8ല്‍ പോലും കടക്കാനാകാതെ പുറത്തായി. ടീമിന്റെ ഈ വീഴ്ചയില്‍, പുതുതായി നിയമിതനായ പാകിസ്ഥാന്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍, ടീമില്‍ അനൈക്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കിര്‍സ്റ്റനെ...

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത്...

ഹൈറിച്ച് തട്ടിപ്പ് കേസ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; വസ്തുക്കൾ കണ്ടുകെട്ടി

ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി. കമ്പനി പ്രമോട്ടേഴ്‌സും നേത്യനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിൻ്റെ മറവിൽ 1157 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നേരത്തെ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്....

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂർത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട്...

കർണാടകയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

ബെംഗളൂരു: കർണാടകത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനനികുതി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3.05 രൂപയും കൂടി. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി. വില വർധിപ്പിച്ചതിലൂടെ സാമ്പത്തിക വർഷം 2500 മുതൽ 2800 കോടി രൂപവരെ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സർക്കാർനടപടിക്കെതിരേ ബി.ജെ.പി....

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

കാലിഫോര്‍ണിയ: സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പില്‍ വന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' (Mlow) അവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ സവിശേഷത. മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ...

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഷൂസിനുള്ളിലാക്കി കടത്തി; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: 60 ലക്ഷം രൂപ വില വരുന്ന 817 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. അബ്ദുല്‍ സലീം എന്നയാളാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുമെത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ്...

19 പന്തില്‍ കളി തീര്‍ത്ത് ഇംഗ്ലണ്ട്! ട്വന്‍റി 20 ലോകകപ്പില്‍ പുതു റെക്കോര്‍ഡ്

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഒമാനെതിരെ ഇംഗ്ലണ്ട് 3.1 ഓവറില്‍ നേടിയ ജയം റെക്കോര്‍ഡ് ബുക്കില്‍. വെറും 19 പന്തുകള്‍ കൊണ്ട് ഒമാനെ തോല്‍പിച്ച ഇംഗ്ലണ്ട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയത്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരം ഒരു മണിക്കൂറും 42 മിനുറ്റും പിന്നിട്ടപ്പോഴേക്ക് ഒമാനെ ഇംഗ്ലണ്ട് തോല്‍പിച്ചു. ട്വന്‍റി 20...

ഇന്ത്യയിലെ ആദ്യ ഡാമേജ് പ്രൂഫ് സ്മാര്‍ട്‌ഫോണ്‍, ഐപി 69 റേറ്റിങ് ; ഓപ്പോ എഫ്27 പ്രോ എത്തി

ഇന്ത്യയിലെ ആദ്യ ഐപി 69 റേറ്റിങുള്ള സ്മാര്‍ട്‌ഫോണ്‍ ഓപ്പോ വ്യാഴാഴ്ച പുറത്തിറക്കി. ഓപ്പോ എഫ്27 പ്രോ+ സ്മാര്‍ട്‌ഫോണാണ് അവതരിപ്പിച്ചത്. ഡാമേജ് പ്രൂഫ് 360 ഡിഗ്രി ആര്‍മര്‍ ബോഡിയോടുകൂടിയാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഫോണിനെ വീഴ്ചയില്‍ നിന്നും പോറലേല്‍ക്കുന്നതില്‍ നിന്നും സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു. ജൂണ്‍ 20 മുതലാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. ഐപി 69 റേറ്റിങ്...

ജനത്തിന് ഇരുട്ടടിയാകുമോ? മൊബൈൽ ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം, സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും

ദില്ലി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മൊബൈൽ ഫോൺ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകൾക്കും പണം നൽകേണ്ടി വരും. ഫോൺ നമ്പർ പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം. കൂടാതെ മൊബൈൽ ഓപ്പറേറ്റർമാരിൽ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img