Monday, June 30, 2025

Latest news

മൂന്നാറിലെ 4.26 ലക്ഷം രൂപയുടെ ബ്രഷ് വുഡ് ചെക്ക്ഡാം; വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന ഒരു വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷന്‍ ഡയറക്ടര്‍ ദിവ്യ അയ്യര്‍ അറിയിച്ചു. നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി നിര്‍മിച്ച് ഡാം ആണിതെന്ന് പറഞ്ഞ് മൂന്നാറില്‍ സ്ഥാപിച്ച ബ്രഷ് വുഡ് ചെക്ക്ഡാം പരിഹാസ രൂപേണ ചൂണ്ടിക്കാണിക്കുന്ന...

ദേശീയ പൗരത്വ രജിസ്​റ്റർ : അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്​റ്റർ (എൻ.ആർ.സി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും വൻ പ്രക്ഷോഭങ്ങളായി പടർന്ന പ്രതിഷേധത്തിനൊടുവിലാണ്​ കേന്ദ്രത്തി​ന്റെ താത്​കാലിക നയംമാറ്റമെന്നാണ്​ സൂചന. നേരത്തെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുഖ്യ അജണ്ടകളിലൊന്നായി അവതരിപ്പിക്കുകയും ചെയ്​ത എൻ.ആർ.സി രാജ്യത്തുണ്ടാക്കിയ ആശങ്ക പങ്കുവെച്ച്​...

അസ്ഹറിന് ഐപിഎല്ലിലേക്ക് ‘റോയൽ’ എൻട്രിയോ? മുംബൈയുടെ ട്രയൽസിനും ക്ഷണം

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തൻ താരോദയം കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ. രാജസ്ഥാൻ റോയൽസിനു വേണ്ടിയോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ അസ്ഹറുദ്ദീൻ കളിച്ചേക്കും. രണ്ടു ടീമുകളുടെയും ട്രയൽസിനു വേണ്ടി അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയൽസ് പൂർത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ...

കൊവിഡ് കണ്ടെത്താൻ വരുന്നു പൊലീസ് നായ്ക്കൾ, ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നത് കേരളത്തിൽ

തിരുവനന്തപുരം: ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാ‌ഡമി.സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ബ്രെസ്റ്റ് കാൻസർ, കൊച്ചുകുട്ടികളിലുൾപ്പെടെ വ്യാപകമായ ബ്ളഡ് കാൻസർ, ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനായി നായ്ക്കളെ...

മാലിക്ക് ദിനാർ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരന്‍: ഇബ്രാഹിം ബാദുഷ. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം...

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ 50 ശതമാനം പേരെ പ്രവേശിപ്പിക്കണം എന്ന് ബി.സി.സി.ഐ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു. ചെന്നൈയിലെ എംഎ സ്‌റ്റേഡിയം 50000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഫെബ്രുവരി 13 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദാബാദ് വേദിയാവുന്ന മൂന്നും നാലും ടെസ്റ്റുകളിലേക്കായി കാണികളെ...

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ്...

കര്‍ഷകര്‍ക്ക് നേരെ വാളുപയോഗിക്കാന്‍ പറഞ്ഞിട്ടില്ല; ഒരു വിഭാഗം തന്നിഷ്ടപ്രകാരം ചെയ്തത്; വിശദീകരണവുമായി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി:  കര്‍ഷക പ്രതിഷേധം നേരിടുന്നതിന് വേണ്ടി സേനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് ദല്‍ഹി പൊലീസ്. വാളുകളും ഷീല്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. ചിത്രത്തിന് പിന്നിലുള്ളവരോട് വിശദീകരണം ചോദിക്കുമെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി. ചിത്രത്തില്‍ കാണുന്ന പൊലീസുകാര്‍ ദല്‍ഹിയിലെ ഒരു ഭാഗത്തുനിന്നുള്ളവര്‍ മാത്രമാണെന്നും അവര്‍ സ്വയം മുന്‍കയ്യെടുത്തതാണെന്നും ദല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് മെറ്റല്‍ വെപ്പണ്‍...

വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്‌ഐയെ മിനി ലോറി കയറ്റിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ എസ്‌ഐയെ മിനിലോറി കയറ്റിക്കൊന്നു. തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്‌ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്. സംഭവത്തെ കുറിച്ചു തൂത്തുക്കുടി എസ്പി എസ്.വിജയകുമാര്‍ പറയുന്നത് ഇങ്ങനെ: പട്രോളിങ്ങിനിടെ ഏറല്‍ ബസാറില്‍ മദ്യപിച്ചു ബഹളം വച്ച വേലവേളാന്‍ സ്വദേശി മുരുകവേലിനെ കസ്റ്റഡിയിലെടുക്കാന്‍ എസ്‌ഐ ബാലുവും സംഘവും ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത്...

നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കാളിനും പുതിയ നിയമങ്ങള്‍; സത്യമെന്ത്? പൊലീസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: നാളെ മുതല്‍ വാട്‌സപ്പ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന രീതിയില്‍ വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ വരുന്നു, കോളുകള്‍ റെക്കോര്‍ഡും സേവും ചെയ്യപ്പെടും, മൂന്ന് ബ്ലൂടിക്ക് കണ്ടാല്‍ നിങ്ങളുടെ മെസേജ് ഗവണ്‍മെന്റ് കണ്ടു, ചുവന്ന ടിക്ക് കണ്ടാല്‍ നിങ്ങള്‍ക്കെതിരെ സര്‍ക്കാര്‍...
- Advertisement -spot_img

Latest News

മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ മാതാവിനെ മകന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30)...
- Advertisement -spot_img