പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരൻ മത്സരിക്കുക....
ചണ്ഡിഗഡ് ∙ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രമുള്ളപ്പോൾ, കർഷക സമരം തിരിച്ചടിയാകുമെന്ന ഭയത്തിൽ ബിജെപി. നേതാക്കളുടെ കൊഴിഞ്ഞുപോക്കാണു പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ജനുവരിയിൽമാത്രം പ്രമുഖ സിഖ് നേതാവ് മൽവിന്ദർ സിങ് കാങ് ഉൾപ്പെടെ ഇരുപതിലേറെ നേതാക്കൾ പാർട്ടി വിട്ടു. സമരക്കാരെ പേടിച്ചു വാഹനങ്ങളിൽനിന്നു പാർട്ടി പതാക മാറ്റിയാണു പുറത്തിറങ്ങുന്നതെന്നു മുതിർന്ന ബിജെപി നേതാക്കൾ...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടിച്ചത്.
ദുബായില്‍നിന്ന് ഞായറാഴ്ച രാവിലെ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. സഹദില്‍നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്.
കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ...
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ശേഖരിച്ച അഞ്ചര കോടി രൂപയുടെ കണക്കുകള്‍ സിപിഐഎം പുറത്തുവിട്ടാല്‍, യൂത്ത് ലീഗും ഫണ്ട് വിവരങ്ങള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. കത്വ സംഭവം വിവാദമാക്കിയതിന് പിന്നില്‍ സിപിഐഎമ്മാണെന്നും വിവാദം സംഘപരിവാറിനെ മാത്രമേ സഹായിക്കൂയെന്നും സുബൈര്‍ പറഞ്ഞു.
സുബൈര്‍ പറയുന്നത് ഇങ്ങനെ: ”ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി...
ദുബായ്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരിൽ പലരും ഒടുവിൽ നാടുകളിലേക്ക് തിരിച്ചു തുടങ്ങി. സഊദിഅറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ...
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇരച്ചെത്തിയ വെള്ളത്തില്‍ അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
https://twitter.com/Anand_Journ/status/1358337178602905606?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358337178602905606%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fhuge-flood-as-uttarakhand-glacier-breaks-shocking-visuals-1.5419245
വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കോഴിക്കോട്: അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയ അഞ്ചുപൂച്ചകള്‍ ഒന്നൊന്നായി ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരേ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.
മുണ്ടിക്കല്‍താഴം എടത്തില്‍ വീട്ടില്‍ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ.കെ. ഹേനയാണ് വീട്ടിലെ അരുമകളായ പൂച്ചകളുടെ ദാരുണാന്ത്യത്തില്‍ മനംനൊന്ത് പരാതി കൊടുത്തത്. വീട്ടിനകത്തു വളര്‍ത്തുന്ന പൂച്ചകള്‍ കണ്മുമ്പില്...