Thursday, July 3, 2025

Latest news

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചത്. ജഗത് സർക്കിൾ,സാത് ഗുമ്പാത് എന്നീ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽക്കാണ് പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം...

കുമ്പള ആരിക്കാടിയിൽ താത്കാലിക ടോൾ ബൂത്ത് നിർമാണം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: ദേശീയപാതയിൽ കുമ്പള പാലത്തിനു സമീപം ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. അസീസ് കളത്തൂർ, എംപി ഖാലിദ്, ഇർഷാദ് മൊഗ്രാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധനകൾ മറികടന്നാണ് കുമ്പളയിൽ...

പ്ലേ ഓഫ് മൾട്ടി യൂട്ടിലിറ്റി ബാഡ്മിന്റൺ കോർട്ട് പ്രവർത്തനം ആരംഭിച്ചു

ഉപ്പള: മഞ്ചേശ്വരത്തെ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലേ ഓഫ് മൾട്ടി യൂട്ടിലിറ്റി ബാഡ്മിന്റൺ കോർട്ട് പ്രവർത്തനം ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ നാല് കോര്‍ട്ടുകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള, പരിക്കുകള്‍ ഏല്‍ക്കാന്‍ സാധ്യതയില്ലാത്ത പ്രതലമാണ് കോര്‍ട്ടിന് ഉള്ളത്. ഒരുപാട് നല്ല പദ്ധതികൾ ആരംഭിച്ച പ്ലേയ് ഓഫ് തന്നെയാണ്...

ദേശീയപാത നിർമ്മാണം; കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം – എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള.. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടു. നിലവിൽ കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് നടത്തുന്നത് പ്രതിഷേധാർഹവും ജനങ്ങൾക്ക് ദുരിതമേൽപിക്കുന്ന നടപടിയുമാണ്. 60 കി.മീറ്റർ ഇടവിട്ടാണ്...

മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. ബസ് ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ ആഭരണങ്ങള്‍ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവന്റീവ്...

ഉപ്പള മണിമുണ്ടയില്‍ ഉറങ്ങിക്കിടന്ന മാതാവിനു കുത്തേറ്റു; പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും...

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ തകർത്തു

ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ്...

ഇനി ചായ കൊടുത്ത് പറഞ്ഞുവിടുന്ന പരിപാടിയില്ല; ഇന്ത്യ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കും; സൈനിക നീക്കം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് മന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തുന്ന ഏതുനീക്കവും ശക്തമായി ചെറുക്കാന്‍ തയാറാണെന്ന് പാക് മന്ത്രി അസ്മ ബുഖാരി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള പ്രകോപനവും പ്രതിരോധിക്കാന്‍ പാക്കിസ്ഥാന് ശക്തിയുണ്ട്. തെറ്റായ ആരോപണത്തില്‍ ഇന്ത്യ ആക്രമണം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അസ്മ പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങള്‍ ചായ നല്‍കി. എന്നാല്‍, ഇത്തവണ...

വൈകിട്ട് 6 മണിക്ക് ശേഷം വൈദ്യുതി ഉപയോഗം കുറയ്ക്കണം, അല്ലെങ്കിൽ നിയന്ത്രണം – അറിയിപ്പുമായി KSEB

തിരുവനന്തപുരം: ഉത്തര കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പുമായി വൈദ്യുതി വകുപ്പ്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തില്‍ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് (24.04.2025) മുതല്‍ ശനിയാഴ്ച (26.04.2025)...

ഗഫൂര്‍ ഹാജി വധം: ജിന്നുമ്മയ്ക്ക് ജാമ്യം; സ്ത്രീയെന്നതും ചെറിയ കുട്ടികളുടെ അമ്മ എന്നതും പരിഗണിച്ചു

ഉദുമ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്ത്രീകളായ രണ്ടുപേര്‍ക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവര്‍ക്കാണ് കാസര്‍കോട് സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ എന്നീ കാര്യങ്ങൾ ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചതായി എപിപി കാഞ്ഞങ്ങാട്ടെ പി.വേണുഗോപാലന്‍ നായര്‍...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img