Latest news

നിങ്ങളുടെ യുപിഐ അക്കൗണ്ട് ഇനി മറ്റൊരാൾക്ക് ഉപയോഗിക്കാനാവും; യുപിഐ പേയ്മെൻ്റ് സംവിധാനത്തിൽ വൻ പരിഷ്കാരം

ദില്ലി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസ‍ർവ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയിൽ ഡെലിഗേറ്റഡ് പേയ്‌മെന്‍റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകൾ നടത്താനാവും. പ്രാഥമിക ഉപഭോക്താവിന്‍റെ അനുമതിയോടെയാകും ഇത് സാധ്യമാവുക. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ...

മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ വനിതാ അംഗം ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില...

ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർ സഹായിയെ കൂടെ കൂട്ടണമെന്ന് അധികൃതര്‍

റിയാദ്: സുപ്രധാന തീരുമാനങ്ങളുമായി 2025ലെ ഹജ്ജ് നയം ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കി. അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65...

‘പിന്തുണക്ക് ഹൃദയംഗമമായ നന്ദി, ഭക്ഷ്യവസ്തുക്കൾ ഇനി വേണ്ട’; സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് കളക്ടർ

കല്‍പ്പറ്റ:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം...

സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു; ഭാര്യയുടെ വിചിത്ര ഡിമാൻഡ്, ഒടുവിൽ വിവാഹമോചനം നേടി യുവാവ്

പലകാരണങ്ങൾകൊണ്ടാണ് ഭാര്യ ഭർത്താക്കന്മാർ വിവാഹമോചനം നേടുന്നത്. എന്നാൽ ഇപ്പോൾ തായ്‌വാനിൽ നിന്നുള്ള ഒരു വിവാഹ മോചനമാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. വിചിത്രമായ ഭാര്യയുടെ ഡിമാൻഡ് ആണ് ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം. ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയത്. സത്യത്തിൽ ഭാര്യയുടെ ഡിമാൻഡ് കേട്ടാൽ...

‘ചക്ദേ ഇന്ത്യ’; ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒളിമ്പിക്‌സിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്...

‘കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ...

നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍...

‘മുസ്‌ലിം അല്ലാത്തവരെയും വനിതകളെയും വഖഫ് കൗണ്‍സിലിൽ ഉള്‍പ്പെടുത്തണം’, വഖഫ് നിയമഭേദഗതി ബില്ലിൽ നിര്‍ദ്ദേശം

ദില്ലി : മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്‍റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറക്കുന്ന...

ലഹരിക്കെതിരെ ബംബ്രാണ മേഖല ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കുമ്പള : ബംബ്രാണ ഭാഗത്ത് രാപകലെന്നില്ലാതെ വ്യാപകമായി ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ബംബ്രാണ ഖത്തീബ് വി കെ ജുനൈദ് ഫൈസിയുടെ നേത്രത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പതിനെട്ടു വയസ്സിന് താഴെ യുള്ള കുട്ടികളും, മറ്റു നാടുകളിൽ നിന്ന് വരുന്ന യുവാക്കളുമാണ് രാത്രിയും, പകലുമായി ബംബ്രാണ പ്രദേശത്ത് വില്പനയും, ഉപയോഗവും വ്യാപകമായി നടത്തി വരുന്നത്. ഇനിയങ്ങോട്ട്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img