കാസര്‍ഗോഡ് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു. മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെയാണ് സ്വിഫ്റ്റ് കാറും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായിരുന്ന രണ്ട് യുവാക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അപകടത്തില്‍...
അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.
സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി....
വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു പോകാമായിരുന്നു.
ഒരിടവേളയ്ക്കുശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കു രൂപമാറ്റം വരുത്തുന്നതു കൂടിയതായും വകുപ്പിനു വിവരം ലഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത്തരം മാറ്റങ്ങള്‍ക്കെതിരേ...
റായ്പ്പൂർ: ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ഗുരുതരമായി...
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ്...
കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പടമുകൾ പള്ളിയിൽ നാല് മണിക്ക് കബറടക്കം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീൻ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ...
ട്രിനിഡാഡ്: പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന്...
ഗയാന: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം നടക്കുക. എന്നാല്‍ മത്സരത്തിന് മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗയാനയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത...
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. സസെക്‌സും ലെസ്റ്റഷെയറും തമ്മില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ലെസ്റ്റഷെയറിന്റെ താരം ലൂയിസ് കിമ്പെറാണ് സസെക്‌സിനായി പന്തെറിഞ്ഞ റോബിന്‍സന്റെ ഓവറില്‍ അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്....
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...