കൊച്ചി: എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.
ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി...
ഹൈദരാബാദ്: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത പണിനല്‍കി തെലങ്കാന പോലീസ്. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കപ്പെട്ട ഇതിന്റെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്‍സീറ്റിലിരിക്കുന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹെല്‍മറ്റ് കണ്ണാടിയില്‍ തൂക്കിയിട്ടാണ് ഇവര്‍ ബൈക്ക് ഓടിക്കുന്നത്.
എന്നാല്‍, അല്‍പ്പം ദൂരെയായി പരിശോധന നടത്തുന്ന പോലീസ് വാഹനം...
മുംബൈ: ഐസ്‌ക്രീമിൽ കണ്ടെത്തിയ മനുഷ്യ വിരൽ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്പനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകൾ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകൾ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തിൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിരലുകൾ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങൾ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകൾ...
യാതൊരു മുതല്‍ മുടക്കുമില്ലാതെ പണക്കാരാകാമെന്ന വാഗ്ദാനത്തോടെയാണ് ഹാംസ്റ്റര്‍ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതില്‍ ആകൃഷ്ടരായ യുവാക്കളില്‍ പലരും യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റും സഹായത്തോടെ ഹാംസ്റ്റര്‍ കോയിന്‍ മൈനിങിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്തമാസം ഹാംസ്റ്റര്‍ കോംബാറ്റ് ഓകമ്പനി ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി വന്‍തുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകള്‍ വാഗ്ദാനം ചെയ്യുന്നു.
എന്താണ്...
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ... എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ, സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.
വിവിധ...
ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്. ആദില്‍ റഷീദ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പകരം ക്രീസിലെത്തിയത്.
സ്പിന്നര്‍മാരായ ആദില്‍ റഷീദും...
നിലവാരമില്ലാത്ത റോഡുകൾക്ക് ഹൈവേ ഏജൻസികൾ ടോൾ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യത്തെ ഹൈവേ ഏജൻസികൾക്ക് ശക്തമായ സന്ദേശം നൽകിയത്. റോഡുകൾ നല്ലതല്ലെങ്കിൽ ടോൾ പിരിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോൾ...
ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.
രാജ്യത്ത് മെച്ചപ്പെട്ട...
വ്യാഴാഴ്ച ഗയാനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടന്നത് വരെയുമുള്ള യാത്രയെ കുറിച്ച് നായകന്‍രോഹിത് ശര്‍മ്മ ഒരു നിമിഷം ചിന്തിച്ചു. മത്സരത്തിന് ശേഷം അദ്ദേഹം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോള്‍ അല്‍പ്പം വികാരാധീനനായിരുന്നു. ക്യാപ്റ്റന്റെ തോളില്‍ വിരാട് കോഹ്ലി സൗഹൃദപരമായ ഒരു ടാപ്പ് നല്‍കിയപ്പോള്‍ രോഹിത്...
ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്....
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...