മട്ടന്നൂർ: ഒറ്റനോട്ടത്തിൽ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനൽ പാസ്പോർട്ട്. എന്നാൽ, എടുത്തുനോക്കിയാൽ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തിൽ നിർമിച്ച ‘സ്വർണ പാസ്പോർട്ട്’ ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉദ്യോഗസ്ഥരടക്കം മൂക്കത്ത് വിരൽവെച്ചത്.
ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം...
ദില്ലി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ...
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങൾ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നിൽ വെള്ളം ഇരമ്പി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും...
മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ടാണ് തന്‍റെ വിരമിക്കല്‍...
ബംഗളൂരു: ഷവർമ കഴിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം. സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പരാതിയെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വൃത്തിഹീനമായ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചു. കബാബ്, ഗോബി മഞ്ചൂരിയൻ, പാനിപൂരി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു അർബൻ ജില്ല, തുംകുരു,...
ന്യൂഡൽഹി: ട്വന്റി 20 ഫൈനലിൽ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഇട്ട ട്വീറ്റിന് പിന്നാലെ പേസർ മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബർ ആക്രമണം. എക്സിൽ 'സർവശക്തനായ അല്ലാഹുവിന് നന്ദിയെന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്ക്വാഡ് അംഗമായ സിറാജിന് നേരെ എക്സിൽ വ്യാപക വിദ്വേഷ ആക്രമണം നടക്കുന്നത്.
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ്...
ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ ശിവുമാറിന്റെ ഇടപെടൽ. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടിയുടെ...
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. ടി20 ലോകകപ്പ് കിരീടം നേടിയതോടെ കരിയറില്‍ നാല് ഐസിസി കിരീടങ്ങളാണ് കോലി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പും, ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ കോലിയുടെ പേരില്‍ അണ്ടര്‍ 19 ലോകകപ്പുമുണ്ട്.
കരിയറില്‍ ഏകദിന ലോകകപ്പും ടി20...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...