Tuesday, December 16, 2025

Latest news

ഒരു മാസത്തിനിടയിൽ മംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും...

കർണാടക ബണ്ട്വാളിൽ യുവാവിനെ വെട്ടിക്കൊന്നു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

ബെംഗളൂരു: കർണാടക ബണ്ട്വാൾ കംബോഡിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദുൾ റഹീമിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇയാളെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്തന്നെ കൊല്ലപ്പെട്ടു. സംഭവത്തിൽ...

കാസര്‍കോട്ട് ദേശീയപാതയില്‍ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു.

സ്വർണവില രാവിലെ കൂടി, ഉച്ചക്ക് കുറഞ്ഞു; വിലയിൽ വൻ മാറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഉച്ചക്ക് വില കുറയുകയായിരുന്നു. ഗ്രാമിന് 60 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 8,935 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വില 480 രൂപ കുറഞ്ഞു. 71,480 രൂപയായാണ് വില കുറഞ്ഞത്. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45രൂപയും പവന് 360...

കാസർകോട് സ്വദേശിയായ യുവാവ് ബെം​ഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ബെം​ഗളൂരു: ബെംഗളൂരു കാടുഗോഡിയിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

‘ഈ അധ്യായം കഴിഞ്ഞു, പക്ഷെ ഇനിയും കഥ തുടരും’; സൗദി പ്രോ ലീഗ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെ ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്ർ വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കിയത്. 2022ലാണ് ആരാധകരെ ഞെട്ടിച്ച്...

ഇങ്ങനെയൊരു സ്കോർ കാർ‍‍‍ഡ് ക്രിക്കറ്റിൽ ആദ്യം; 427 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഓൾ ഔട്ടായത് വെറും 2 റൺസിന്

ലണ്ടൻ: ക്രിക്കറ്റില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമുകള്‍ തകര്‍ന്നടിയുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തകര്‍ച്ച ആദ്യമായിട്ടായിരിക്കും. 427 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഓള്‍ ഔട്ടായത് വെറും രണ്ട് റണ്‍സിനായിരുന്നു. അതില്‍ ഒരു റണ്‍ വൈഡിലൂടെ ലഭിച്ചതും. ഇംഗ്ലണ്ടിലെ മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ റിച്ച്മൗണ്ട് ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടൻ സിസിയും തമ്മിലുള്ള മത്സരത്തിലാണ്...

കനത്ത മഴ; ഉപ്പളയടക്കം ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

തിരുവനന്തപുരം: മഴ കനക്കുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദു​രന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള,...

മഴയിൽ അടിയേറ്റ്‌ കെഎസ്‌ഇബി; ഒടിഞ്ഞത്‌ 12000 വൈദ്യുതി പോസ്റ്റ്, നഷ്ടം 56.7 കോടി

കോട്ടയം: രണ്ടുദിവസത്തെ കനത്തമഴയിൽ സംസ്‌ഥാനത്ത്‌ കെഎസ്‌ഇബിക്ക്‌ കനത്തനഷ്‌ടം. 25 ഇലക്‌ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ്‌ 48 മണിക്കൂറിനിടെ ഒടിഞ്ഞത്‌. 48 ട്രാൻസ്‌ഫോർമറുകൾ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്‌ടമാണ്‌ കെഎസ്‌ഇബിയ്‌ക്കുണ്ടായതെന്നും അധികൃതർ അറിയിച്ചു. 18100 ട്രാൻസ്‌ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്‌താക്കൾക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതിൽ 8.6 ലക്ഷം ഉപഭോക്‌താക്കൾക്ക്‌ വൈദ്യുതി പുനഃസ്‌ഥാപിക്കാനുണ്ടെന്ന്‌...

24 മണിക്കൂർ! ഇംഗ്ലണ്ടിൽ 60 അടിച്ചു, ഫ്ലൈറ്റ് പിടിച്ച് ലാഹോറിലെത്തി; പിഎസ്എൽ ഫൈനലിൽ 7 പന്തിൽ 22, കപ്പടിച്ച് റാസ

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് ലാഹോര്‍ ക്യുലാന്‍ഡേഴ്സ് കിരീടം നേടിയപ്പോള്‍ ഏഴ് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന് നിര്‍ണായക ഇന്നിംഗ്സ് കാഴ്ചവെച്ചത് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയായിരുന്നു. 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് അവസാന രണ്ടോവറില്‍ 31 റണ്‍സും അവസാന ഓവറില്‍ ജയിക്കാന്‍ 13...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img