തലപ്പാടി: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കർണാടകയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും...
കുമ്പള : ദേശീയപാത 66 കുമ്പള ആരിക്കാടിയിൽ ടോൾഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി അടുത്തമാസം ഒൻപതിനു പരിഗണിക്കും. ബുധനാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല. ദേശീയപാതാ അതോറിറ്റിയുടെ അഭിഭാഷകൻ നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്നില്ലായെന്ന വാദം ഉയർത്തിയിരുന്നു. ഇതു ഹൈക്കോടതി അംഗീകരിക്കുകയും വാദം കേൾക്കാനായി സെപ്‌റ്റംബർ ഒൻപതിലേക്ക്...
ഉപ്പള: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ദക്ഷിണ കന്നഡ തലപ്പാടിയിലെ അബ്‌ദുൽ ഹമീദ് (48) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച അജാസ് അഹമ്മദിനെ (41) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേക്കു വന്ന സ്‌കൂട്ടറും ഹൊസങ്കടി...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴയിട്ടു. അപ്പാർട്ട്‌മെന്റിലെ മാലിന്യസംസ്കരണ പ്ലാന്റ് യഥാവിധി പ്രവർത്തിപ്പിക്കുന്നതിന് പകരം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്ത് ഓവുചാലിലേക്ക്...
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ അച്ഛൻ ബൈക്ക് മെക്കാനിക്കും അമ്മ ലാബ് ടെക്നീഷ്യനുമായി ജോലി ചെയ്ത് വരികയാണ്. സംഭവ...
കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്.
ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് സിപിഎമ്മും ബിജെപിയും.
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് രാജി.