ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന് പിന്നാലെ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സ്നാക്സ്‌സിൻ്റെ ബില്ലിനെ മുട്ട...
കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ - ഗുവഹാത്തി താമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്. 36 മണിക്കൂർ ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതയാണെന്നും ആശുപത്രിയിൽ എത്തിക്കാനായി കുട്ടിയെ ആർപിഎഫിന്...
തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍...
പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം കുറച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. ബാഗുകളുടെ പരമാവധി ഭാരം 30 കിലോയില്‍നിന്ന് 20 ആയാണ് കുറച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ഇനി ാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ...
കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ പനിമൂര്‍ച്ഛിക്കുകയും സംസാരിക്കാന്‍ പറ്റാതാവുകയും ചെയ്തതോടെയാണ് പരിയാരം മെഡിക്കല്‍...
കണ്ണൂര്‍: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...
കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും.
ഇതിന്റെ നിര്‍മാണം...
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ...
എറണാകുളം കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്.
ആരതിയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തത് സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
തിരുവനന്തപുരം:സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താൽ നാളെ. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രീംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായ ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...