ചെന്നൈ: വീട് കുത്തിത്തുറന്ന് മോഷണം നടന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ കണ്ടെടുത്തത് കള്ളന്റെ ദയനീയാവസ്ഥ വിവരിക്കുന്ന കത്ത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടമായിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം തിരികെ നൽകാമെന്നും കള്ളൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ വ്യത്യസ്തനായ കള്ളനെ പൊലീസുകാർ അന്വേഷിക്കുന്നത്.
വിരമിച്ച അധ്യാപകനായ ചിത്തിരൈ സെൽവിന്റെ (79) വീട്ടിലാണ് മോഷണം...
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ പകർച്ചവ്യാധി കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. കഴിഞ്ഞ മൂന്ന് ദിവസമായി വെബ്സൈറ്റിൽ അപ്ഡേഷൻ ഇല്ല. എല്ലാ ദിവസവും ഡിഎച്ച്എസ് സൈറ്റിൽ രോഗബാധ വിവരങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാനത്താണിത്. ജൂണിൽ H1N1, ഡെങ്കി, എലിപ്പനി കേസുകൾ കുത്തനെ ഉയർന്നിരുന്നു. കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ദിനംപ്രതി...
തിരുവനന്തപുരം: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു.
നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍...
ന്യൂയോർക്ക്: ഓരോ വർഷവും പുറത്തിറക്കുന്ന ഐഫോണുകളിൽ വ്യത്യസ്ത ചിപ്പുകളാണ് ആപ്പിൾ പരീക്ഷിക്കാറ്. ഏറ്റവും പുതിയ ചിപ്‌സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്‌സെറ്റാണ് നൽകാറ്. എന്നാൽ ഇതിന് മാറ്റം വരുത്താൻ പോകുകയാണ് കമ്പനി.
ഐഫോൺ 16 സീരിസിലെ എല്ലാ മോഡലുകൾക്കും ഒരേ ചിപ്‌സെറ്റാകും നൽകുക. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും...
ഡ്രൈവിംഗ് ടെസ്റ്റ് ശനിയാഴ്ചകളിലും നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപോര്‍ട്ടുകള്‍ പുറത്ത്. തീര്‍പ്പുകല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3000-ലധികം അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാക്ക്ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകള്‍ നടത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും സബ് ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം...
ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കൾ പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളം വിവിധ കടകളിൽ നിന്നായി 250 ഓളം സാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു....
ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലോ ഫുള്‍ട്ടോസായപ്പോള്‍ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായി ഓടിപ്പിടിച്ചു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത്...
ഡൽഹി: അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തി ബിസിസിഐ. താരങ്ങളെ നിലനിർത്തുന്നതിൽ വ്യത്യസ്ത അഭിപ്രായമാണ് ടീം ഉടമകൾ പറഞ്ഞത്. കൂടുതൽ ടീം ഉടമകളും അഞ്ച് മുതൽ ഏഴ് വരെ താരങ്ങളെ നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ടീം ഉടമ എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ടു.
ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ്...
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ്...
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...