ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാൽ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള...
ബിഎസ് 7 വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാനും അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി രാജ്യത്തെ വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2025 മുതൽ നടപ്പിലാക്കാൻ പോകുന്ന യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കാനാണ് വാഹന നിർമ്മാതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചത്. ബിഎസ് 7 മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന്‍റെ...
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്.
എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത്
ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. നിങ്ങളുടെ പിന്നിൽ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകൾ വെളിയിൽ നിന്നുള്ളവരല്ല കൈകാര്യം...
തൃശൂര്‍: ഞാൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി. അത്രയും നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുക. പകരം, ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു...
ദില്ലി:ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും...
ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.
ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തറച്ചുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന്...
ദില്ലി: രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍?
മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍...
പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ജോര്‍ജ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ സിപിഐയില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തുമെന്ന് ജോര്‍ജ് പറഞ്ഞു.
സിപിഐയുടെ നിലവിലത്തെ പോക്ക് അപകടകരമെന്നും ജോര്‍ജ് പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം...
തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് സിപിഎമ്മിനോട് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വിഡി സതീശന്റെ മറുപടി.
സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ്...
ബിഗ് ടിക്കറ്റ് സീരീസ് 264 ഡ്രോയിൽ 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യക്കാരനായ റൈസുർ റഹ്മാൻ.
ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ഗ്ലോബൽ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ. പുതിയ നിക്ഷേപ സാധ്യതകൾക്കായി...
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...