ശ്രീനഗര്‍: നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരിൽ ക്രിക്കറ്റ് തിരിച്ചു വരുകയാണ്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ(എൽഎൽസി) കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം ഇനി വേദിയാവുക. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഉൾപ്പെടെ നിരവധി വമ്പൻ താരങ്ങളാണ് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ 20ന് തുടങ്ങുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്‍റെ...
കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടുക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ...
കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്....
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും.
നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മൂന്ന്...
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. ഡ്രഡ്ജർ കൊണ്ട് വരാൻ ഒരു കോടി രൂപയാണ് ചെലവ്...
ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന്റെ പേരില്‍ ഒരു മരണം കൂടി. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ ഖതായ് ഗ്രാമത്തിലെ 55കാരിക്ക് ദാരുണാന്ത്യം. റെയ്ഡിനിടെ നടന്ന പൊലീസ് അതിക്രമത്തില്‍ ബിജ്‌നോര്‍ ഖതായ് സ്വദേശി റസിയ കൊല്ലപ്പെട്ടെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്.
മരണപ്പെട്ട റസിയയുടെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍...
ചണ്ഡീഗഡ്: രണ്ട് വർഷം മുമ്പ് ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻ മന്ത്രി സുന്ദർ ഷാം അറോറ കോൺഗ്രസിൽ തിരിച്ചെത്തി. പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ദേവേന്ദർ യാദവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് സുന്ദർ കോൺഗ്രസിൽ തിരിച്ചെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഹോഷിയാർപൂരിൽ നിന്ന് രണ്ട് തവണ എംഎൽഎയായ അറോറ അമരീന്ദർ സിങ് സർക്കാരിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.
ബിജെപിയിൽ...
കാസര്‍കോട്: ഉപ്പള ടൗണിലെ നാലു കടകളില്‍ കള്ളന്‍ കയറി; പണവും സാധനങ്ങളും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉപ്പള ടൗണിലെ വൈറ്റ് മാര്‍ട്ട്, ബി.കെ മാര്‍ട്ട്, ബ്യൂട്ടിപാര്‍ലര്‍, സിറ്റി ബാഗ് എന്നിവിടങ്ങളിലാണ് കവര്‍ച്ച. നാലിടത്തും പൂട്ടു തകര്‍ത്താണ് കവര്‍ച്ചക്കാരന്‍ അകത്തു കടന്നത്. മുഖം മൂടി ധരിച്ച് എത്തിയ കവര്‍ച്ചക്കാരന്‍ സ്ഥാപനത്തിനു അകത്തെ മേശവലുപ്പുകള്‍...
ജയ്പൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ...
ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...