തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്....
ജയ്പൂര്‍: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.
മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ...
മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന ആളെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിലവിൽ സുഹാസ് ഷെട്ടി ബജ്രംഗ്ദളിൽ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ...
റൂഹ് ഹഫ്‌സയുടെ നിർമാതാക്കളായ ഹംദാർദിനെതിരെ ബാബ രാംദേവ് നടത്തിയ വിവാദമായ “സർബത്ത് ജിഹാദ്” പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. അധിക്ഷേപപരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാംദേവ് ആരുടെയും നിയന്ത്രണത്തില്‍ അല്ലെന്നും തന്റേതായ ലോകത്തില്‍ ജീവിക്കുകയാണെന്നും...
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) മൂന്ന് നൂതന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ടറൽ ഡാറ്റാബേസുമായി സംയോജിപ്പിക്കൽ, വോട്ടർ വിവര സ്ലിപ്പുകളുടെ ഡിസൈൻ പരിഷ്കരണം, ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) ഏകീകൃത ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകൽ എന്നിവയാണ് പുതിയ പരിഷ്കാരങ്ങൾ.
മരണ രജിസ്ട്രേഷൻ ഇലക്ട്രോണിക്...
ഐഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്.
എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ്...
കാസർകോട്: മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ സാമൂഹിക പ്രവര്‍ത്തകന്‍ സജിത്ത് ഷെട്ടി. അടിച്ച് കൊന്നതിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഇത്തരം ഒരു കഥയുണ്ടാക്കിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിയാതെ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും...
കാസർകോട്∙ മാതാവ് ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയുടെ മുകളിലേക്ക് വീണ് മരിച്ചു. കാസർകോട് നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മാതാവ് സുലൈഖ ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസിൻ്റെ...
കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും അറിയാമെങ്കിലും ഈ സമ്പ്രദായം മാറ്റി നിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. 2019 തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനിടയില്‍ത്തന്നെ ധാരാളം സ്ത്രീധന പീഡനങ്ങളും...
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്....
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...