Latest news

WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ നടപ്പിലാക്കി തുടങ്ങും. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്. ഐ.പി.ആർ. 14-ൽ ഏറെയുള്ള ജില്ലകളിൽ മൈക്രോ-കണ്ടെയിൻമെന്റ്...

പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.

മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

ഗ്യാരണ്ടി തീരും മുൻപ് മൊബൈൽ ഫോൺ കേടായാൽ മൊബൈൽ ഫോണിന്‍റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. ഗ്യാരണ്ടി കാലാവധി തീരും മുൻപ് ഫോൺ കേടാവുന്നത് നിർമാണ തകരാർ ആണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. എറണാകുളം ചൊവ്വര സ്വദേശി സമർപ്പിച്ച പരാതിയിലാണ് വിധി. കളക്ട്രേറ്റ് ജീവനക്കാരനായ വിബി ഏലിയാസ് ഓൺലൈൻ വഴി വാങ്ങിയ ഫോൺ ആണ്...

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ

ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിർദേശം ലഭിച്ചു. ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ...

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; പാക്കറ്റ് കൈമാറിയത് സ്ഥിരീകരിച്ച് എം. ശിവശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് വിദേശ കറന്‍സി...

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ധരിച്ച് നടക്കാം ; സർട്ടിഫിക്കറ്റ് പതിച്ച ടി ഷർട്ട് മലപ്പുറത്തെ പുതിയ ട്രെൻഡ്

മലപ്പുറം: വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുപ്പായത്തിൽ കുത്തി നടക്കണം എന്ന് പറഞ്ഞാല് അതിനും സാധിക്കും. മലപ്പുറത്ത് അതിനുള്ള സൗകര്യവും ഇപ്പൊൾ റെഡി ആണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ടി ഷർട്ടിൽ പ്രിൻ്റ് ചെയ്തു കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. എവിടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം... ഈ ടി...

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്. കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ടി.കെ പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസർകോട്: എംസി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങൾ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന  പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന കമറുദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്നു പൂക്കോയ തങ്ങൾ.  നൂറ്റിയൻപതിലേറെ കേസുകള്‍...

മുഈൻ അലി വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്ലീംലീഗ്: റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ലെന്ന് പ്രാദേശിക നേതൃത്വം

കോഴിക്കോട്: മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇനി അതു തുറക്കാൻ ലീഗില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിനുള്ളിലെ വിഷയങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. ലീഗിന്റെ ഉള്ളിൽ ഒരു ആഭ്യന്തര പ്രശ്നവും ഇല്ല. വിഷയം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതിയോടെ പാർട്ടിയുടെ...

‘ഇ ബുള്‍ ജെറ്റുകാരുടെ നെപ്പോളിയന്‍ കട്ടപ്പുറത്താവില്ല, ഇനിയും നിരത്തിലിറിക്കാം’; നിബന്ധനകള്‍ മുന്നോട്ടുവെച്ച് എംവിഡി

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവാന്‍ വീണ്ടും നിരത്തിലിറക്കാന്‍ അവസരം. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റേണ്ടി വരും. കാരവാന്റെ പെയിന്റ്, ടയര്‍ തുടങ്ങിയവ അങ്ങെനെയെങ്കില്‍ മാറ്റേണ്ടി വരുമെന്നാണ് സൂചന. നിയമം...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img