Latest news

പാലക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന്...

ദേശീയപാതാ വികസനം; കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതികള്‍, കാസര്‍കോട് നൂറോളം പരാതികള്‍

കാസര്‍കോട്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി നിര്‍മ്മാണ കമ്പനി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതി. കാസര്‍കോട് പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ മാറി വേറെ കല്ല് സ്ഥാപിച്ചതായാണ് ആക്ഷേപം. കാസര്‍കോട് അണങ്കൂറിലെ പ്രസാദിന്‍റെ വീട്ടില്‍ ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനായി നിര്‍മ്മാണ...

വാരാണാസി പള്ളി നിര്‍മ്മിച്ചത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണോ എന്നറിയാന്‍ സര്‍വേ വേണ്ട; കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്ത് അലഹബാദ് കോടതി

ലഖ്‌നൗ: പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ജ്ഞാനവാപി പള്ളി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താനുള്ള സര്‍വേ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പദ്ധതിക്ക് ഈ വര്‍ഷം ഏപ്രിലിലാണ് വാരാണസി കോടതി ഉത്തരവിട്ടത്. സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് ജസ്റ്റിസ് പ്രകാശ് പാട്യയുടെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതിയുടെ ഉത്തരവ് സ്‌റ്റേ...

പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍; പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി അറിയിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലാണ് പൂന്തുറ സിറാജുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും മഅ്ദനി പറഞ്ഞു. അതെ സമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി...

ഡൽഹി സിവിൽ ഡിഫൻസ് ഓഫീസറുടെ കൊലപാതകം: പ്രതി ഭർത്താവെന്ന് പൊലീസ്; ബലാത്സംഗം നടന്നിട്ടില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സിവിൽ ഡിഫൻസ് വളണ്ടിയറുടെ ക്രൂര കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റോ മോർട്ടം റിപ്പോർട്ട്. സിവിൽ ഡിഫൻസ് വളണ്ടിയറുടെ കൊലപാതകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസ് പറയുന്നത് ഇങ്ങനെ-...

സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 16.69 ശതമാനം, മരണം 125

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 156957 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്.

സപ്പോർട്ട് സ്റ്റാഫിന് കോവിഡ്; ഇന്ത്യൻ സംഘം പരിശീലനം ഉപേക്ഷിച്ചു; മാഞ്ചസ്റ്റർ ടെസ്റ്റ് തുലാസിൽ

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിറകെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനുകൂടി കോവിഡ്. ഇതോടെ നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന്റെ കാര്യം സംശയത്തിലാണ്. ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എല്ലാ താരങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താരങ്ങള്‍ക്കായി ഒരു...

എന്ന് ബി.ജെ.പി അധികാരത്തിലേറിയോ അന്നുമുതല്‍ രാജ്യത്തെ മതേതരത്വം ദുര്‍ബലപ്പെട്ടു: ഉവൈസി

ലഖ്‌നൗ: ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തെ മതേതരത്വം ദുര്‍ബലമായെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” എന്നുതൊട്ടാണോ ബി.ജെ.പി അധികാരത്തില്‍ വന്നത് അന്നുതൊട്ട് രാജ്യത്തെ മതേതരത്വം ദുര്‍ബലമായി,” ഉവൈസി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയേയും ബി.എസ്.പിയേയും അദ്ദേഹം വിമര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും യു.എ.പി.എ നിയമത്തെ എതിര്‍ക്കുന്നില്ലെന്നും...

ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍താരം പുറത്ത്

ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗനെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. മൂന്ന് റിസര്‍വ് താരങ്ങളും ടീമിലുണ്ട്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. 15 അംഗ ടീം: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോനാഥന്‍ ബെയര്‍‌സ്റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്ട്‌ലര്‍, സാം കറന്‍,...

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വരുന്ന വിധം ക്ലാസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ‘എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img