Latest news

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി

ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി .എഫ്) മഞ്ചേശ്വരം സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ നയം- അറബി ഭാഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, അറബി സർവ്വകലാശാല സ്ഥാപിക്കുക,...

പൈവളിഗെയില്‍ മൊബൈല്‍ കടയില്‍ സാധനങ്ങള്‍ നശിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കാസര്‍കോട്: മൊബൈല്‍ കടയില്‍ കയറി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പൈവളിഗെയിലെ മൊബൈല്‍ കടയുടമ ജവാദ് ആസിഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയത്. മൂന്നുമാസം മുമ്പ് രാത്രിയാണ് സംഭവം....

ഫാത്തിമ തഹ്‌ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ആലോചിക്കാൻ പോലുമാവില്ലെന്ന് മറുപടി

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണിൽ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ഫാത്തിമ മറുപടി നൽകി. എം.എസ്​.എഫ്​...

ബന്തിയോട് അട്ക്ക സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ബന്തിയോട് അട്ക്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. അട്ക്കം ഹാജി എഫ്.എം റോഡിലെ ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് ചേവാര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ സത്താര്‍ (25) ആണ് മരിച്ചത്. ദുബായില്‍ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അട്ക്കം എ.സി.സി. ക്ലബ്ബ് മെമ്പറാണ്. സഹോദരങ്ങള്‍:...

‘നവാസിന്‍റേത് ലൈംഗികാധിക്ഷേപം തന്നെ’; അപമാനത്തിന് ലീഗ് മറുപടി പറയണം, ആഞ്ഞടിച്ച് ഹരിത മുന്‍ നേതാക്കള്‍

കോഴിക്കോട്: ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിന്‍റെ പരാമര്‍ശം  ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും...

പെട്രോളിന് 75 രൂപ, ഡീസലിന് 68; ജിഎസ്ടിയില്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയും?, വെള്ളിയാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസല്‍ 68 രൂപയായും കുറയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍...

‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയപങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ആയിരുന്നു ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. 'ബോസ്' എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍...

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും

പാലക്കാട്: നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം സാജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്. കാണാതായ റഹ്മാനെ വഴിയില്‍ വച്ച്...

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ...

ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി; ഗംഭീര ഫീച്ചറുകളും വിലയും ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിള്‍ വാച്ച് 7 എന്നിവയും ആപ്പിള്‍ ഈ  ചടങ്ങില്‍ പുറത്തിറക്കി. ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത് അഞ്ച് നിറങ്ങളിലാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ്...
- Advertisement -spot_img

Latest News

കെ.എം ഷാജിയില്ല, വി.ഇ അബ്ദുൽ ഗഫൂർ മന്ത്രിയാകും; മുസ്‌ലിം ലീഗ് മന്ത്രിമാരിൽ ധാരണ

കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ...
- Advertisement -spot_img