ന്യൂഡല്‍ഹി | കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ സി എം ആര്‍) ന്റെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞു വരികയാണെന്ന് ഐ സി എം ആര്‍ പറയുന്നു. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന്...
ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.
കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്.
1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ...
അബുദാബി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍...
തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമായതോടെ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും മഴ തുടരാനാണ് സാധ്യത. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറിയതാണ് കേരളത്തിലെ...
ഹൈദരാബാദ്∙ തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു െകാന്ന കേസിൽ പൊലീസ് തേടുന്ന 30കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് പല്ലാകൊണ്ട സ്വദേശി രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ ഏറ്റുമുട്ടലിൽ െകാല്ലുമെന്ന് തൊഴിൽ മന്ത്രി മല്ല റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ ശരീരം...
ഉപ്പള: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള നയാബസാര്‍ ചെറുഗോളിയിലെ രവീന്ദ്രന്‍-ശാരദ ദമ്പതികളുടെ മകന്‍ സച്ചിന്‍ (28) ആണ് മരിച്ചത്. നാലിന് രാത്രി ഏഴ് മണിയോടെ നായിക്കാപ്പില്‍ വെച്ചായിരുന്നു അപകടം. സച്ചിന്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സച്ചിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവാ ടി പി ആർ പ്രസിദ്ധികരിക്കുന്നത് സർക്കാർ നിർത്തി. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് ഈ നടപടി. കൊവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആർ കണക്കാക്കിയിരുന്നത്.
ഒരു ദിവസം ആകെ പരിശോധിക്കുന്ന രോഗികളിൽ എത്ര പേർക്ക് രോഗം എന്ന് കണക്കാകുന്നതാണ് ടി...
കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ...