Thursday, July 3, 2025

Latest news

നിത്യവും ചിക്കന്‍ കഴിക്കുന്നവരാണോ? കാന്‍സറിന് കാരണമാകുമെന്ന് പഠനം

പ്രോട്ടീന്‍ ലഭിക്കുന്ന ആരോഗ്യകരമായ മികച്ച സ്രോതസ്സായാണ് ചിക്കനെ കണക്കാക്കുന്നത്. എന്നാല്‍ ചിക്കന്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്ന ഒരു പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. നിത്യവും ചിക്കന്‍ കഴിക്കുന്നത് കാന്‍സറിലേക്ക് നയിച്ചേക്കുമെന്നാണ് പഠനം. 2020-25ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഡയറ്ററി ഗൈഡ്‌ലൈന്‍ ഫോര്‍ അമേരിക്കന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ആഴ്ചയില്‍ 26 ഔണ്‍സ് മൃഗ പ്രോട്ടീനാണ് ശരീരത്തില്‍ എത്തേണ്ടത്. കോഴി, മുട്ട, ലീന്‍...

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇനി വരും ദിവസങ്ങളിൽ താപനില ഉയരും എന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മേല്പറഞ്ഞ ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ചില...

നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ ഉപ്പള പത്വാടി സ്വദേശി പിറ്റ് എൻ.ഡിപി.എസ് ആക്ട് പ്രകാരം അറസ്റ്റിൽ

മഞ്ചേശ്വരം ∙ ലഹരിക്കടത്ത് കേസുകളിലെ പ്രതികൾക്കെതിരെ ചുമത്തുന്ന പിറ്റ് (പിഐടി എൻഡിപിഎസ്) നിയമപ്രകാരം ജില്ലയിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഇയാളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. ഉപ്പള പത്വാടി മുളിഞ്ച അൽഫലാഹ് മൻസിൽ അസ്കർ അലിയെയാണ് (27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 20ന് പ്രതിയുടെ മുളി‍ഞ്ചയിലെ വീട്ടിൽനിന്ന് 3.407 കിലോഗ്രാം...

സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ല; ക്വട്ടേഷന്‍ നൽകിയത് ഫാസിലിന്റെ സഹോദരനെന്ന് കമ്മീഷണർ അനുപം അഗ്രവാൾ

മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണെന്നും സംഭവത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. 2022-ലെ പ്രമാദമായ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയായ സുഹാസിനെ കൊലപ്പെടുത്താൻ ഫാസിലിന്റെ സഹോദരൻ ആദിൽ ആണ്...

ചക്ക തലയിൽ വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

ബജറംഗ് ദൾ പ്രവർത്തകന്‍റെ കൊലപാതകം: എട്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ടു പേർ അറസ്റ്റിൽ. നാഗരാജ്, രഞ്ജിത്ത്, തോക്കൂർ സ്വദേശി റിസ്വാൻ സ്വദേശികളായ അബ്ദുൾ സഫ്‌വാൻ, നിയാസ്, മുഹമ്മദ് മുസാമിൽ, കലന്ദർ ഷാഫി, ആദിൽ മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികിൽ വെച്ചാണ്...

സംസ്ഥാനത്ത് ഡെങ്കി-എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15-നകം മൈക്രോ പ്ലാന്‍ തയ്യാറാക്കാനാണ് ആരോ​ഗ്യവകുപ്പ് നൽ‌കിയിരിക്കുന്ന നിർദേശം. പേവിഷബാധാ പ്രതിരോധ വാക്‌സിനെതിരായ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം, 4മൃതദേഹങ്ങൾ മോർച്ചറിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട്...

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡ ബന്ദ് പൂര്‍ണ്ണം; മംഗ്‌ളൂരുവില്‍ ബസിനു നേരെ കല്ലേറ്, നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ

മംഗ്‌ളൂരു: ബജ്‌പെയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ബന്ദ്. കടകളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്‍വ്വീസും നിലച്ചു. മംഗ്‌ളൂരു നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ്...

കൊല്ലപ്പെട്ട സുഹാസ് ഷെട്ടി ഫാസിൽ വധക്കേസ് പ്രതി; കാറിൽ പോകവേ തടഞ്ഞുനിർത്തി ആക്രമണം, അക്രമികൾക്കായി വ്യാപക അന്വേഷണം

മംഗളൂരു: മംഗളൂരുവിൽ ഇന്നലെ ക്രൂരമായി കൊലചെയ്യപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടി (30) നേരത്തെ കാട്ടിപ്പള്ളയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി. മൂന്ന് വർഷം മുമ്പാണ് ഫാസിലിനെ തുണിക്കടയിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിലായിരുന്നു ഫാസിലിന്‍റെ കൊല. ഫാസിൽ കൊലക്കേസിലെ...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img