Latest news

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉപ്പളയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

ഉപ്പള: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂടം കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊല്ലുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സലിം പരിപാടി...

മഹറായി വീല്‍ചെയര്‍ സമ്മാനിച്ച് ഫിറോസ്, പാത്തു ഇനി ജീവന്റെ നല്ലപാതി: സന്തോഷം പങ്കുവച്ച് ഡോക്ടര്‍ ഫാത്തിമ അസ്‌ല

കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്‌ല. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, താന്‍ വിവാഹിതയായെന്ന വാര്‍ത്തയാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ കുറിച്ച് ഹൃദ്യമായ കുറിപ്പാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ ജീവിതത്തില്‍ എന്നും കൂട്ടായുള്ള വീല്‍ച്ചെയറാണ് പാത്തുവിന് മഹറായി ഫിറോസ് സമ്മാനിച്ചിരിക്കുന്നത്. ‘ഒരു...

രവിയത്തുമ്മ ഇനി ഇന്ത്യക്കാരി: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

തൃശ്ശൂര്‍: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രവിയത്തുമ്മയുടെ ആഗ്രഹം സഫലമായി, ഇനി ഇന്ത്യക്കാരിയായി തന്നെ ജീവിയ്ക്കാം. ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രവിയത്തുമ്മയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. തൃശ്ശൂര്‍ കയ്പമംഗലം, അമ്പലത്ത് വീട്ടില്‍...

ഉപ്പള കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണം-പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക വിഭാഗങ്ങളിലും ജീവനക്കാരുടെ പാറ്റേണ്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് അംസംഖ്യ വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍...

ടി20 ലോകകപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

ദുബായ്: ട്വന്‍റി 20 ലോകകപ്പ് തുടങ്ങാൻ ആഴ്ചകൾ ബാക്കിനിൽക്കെ ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. ഞായറാഴ്ച രാത്രി ഓൺലൈൻ വിൽപ്പന ആരംഭിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് കിട്ടിയത്. തിങ്കളാഴ്ച രാവിലെ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്ന് അധികൃതർ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം....

കസ്റ്റഡിയിലെടുത്ത് 36 മണിക്കൂറായിട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ല; പ്രിയങ്കയെ അഭിഭാഷകനെ കാണാന്‍ പോലും അനുവദിക്കാതെ യു.പി പൊലീസ്

ലഖ്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അഭിഭാഷകനെ കാണാന്‍ അനുവാദം കൊടുക്കാതെ ഉത്തര്‍പ്രദേശ് പൊലീസ്. ഭരണഘടാനാവകാശങ്ങള്‍ പ്രിയങ്കയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വരുണ്‍ ചോപ്ര പറഞ്ഞു. ‘അറസ്റ്റിലായ ഒരാള്‍ക്ക് നിയമസഹായത്തിന് നിശ്ചയമായും അവകാശമുണ്ട്. എന്നാല്‍ പ്രിയങ്കയ്ക്ക് ഇതെല്ലാം നിഷേധിക്കുന്നു,’ ചോപ്ര പറഞ്ഞു. അറസ്റ്റിലായ പ്രിയങ്കയ്ക്ക് ഇതുവരെ വാറന്റോ മറ്റ് രേഖകളോ നല്‍കിയിട്ടില്ലെന്നും...

മുട്ടം ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഭാരവാഹികള്‍

കുമ്പള: മുട്ടം ഇഹ്യാഉല്‍- ഇസ് ലാം മുഹിയദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ഭാരവാഹികള്‍ കുമ്പളയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നബിദിനം, റാതീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരുന്നതിനാല്‍ ജമാഅത്ത് കമ്മിറ്റി ഭരണ സമിതിയുടെ യോഗം അനിവാര്യമായിരുന്നു. യോഗം ചേരുന്നതിനെതിരേ ഏതാനും ആളുകളുടെ ഭീഷണി നിലനിന്നിരുന്നതിനാല്‍...

കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്സിനേഷന്‍ വരുന്നു; കാസര്‍കോട്ട് ബുധനാഴ്ച മുതല്‍ നല്‍കിത്തുടങ്ങും; ലക്ഷ്യം ന്യൂമോകോകല്‍ രോഗം പ്രതിരോധം

കാസര്‍കോട്: കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ ആരംഭിക്കുന്നു. യൂണിവേഴ്സല് ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പെടുത്തിയ ന്യൂമോകോകല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ബുധനാഴ്ച മുതല്‍ കാസര്‍കോട്ട് നല്‍കിത്തുടങ്ങും. ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പിസിവി നല്‍കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ...

യുഎഇയില്‍ കൊലപാതക്കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ

അജ്‍മാന്‍: യുഎഇയില്‍ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. അജ്‍മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്‍ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‍തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‍തതിനാണ് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഇനിയും പിടിയാലാവാനുണ്ട്. 21 വയസ് മുതല്‍ 39 വയസ്‍ വരെ പ്രായമുള്ള ഏഷ്യക്കാരാണ് കേസില്‍ പിടിയിലായത്....

മലിനജലം കുടിച്ച് കര്‍ണാടകയില്‍ ആറ് പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ബല്ലാരി, ഹോസ്പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ മലിന ജലം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായ 200 ഓളം പേർ ചികിത്സയിലാണെന്ന് അധികൃതർ...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img