Latest news

വയനാട് ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയാങ്കളി; എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന് പരുക്ക്

കല്‍പ്പറ്റ: വയനാട് ജില്ലാ മുസ്‌ലിം ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയാങ്കളി. സംഭവത്തില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചക്ക് മൂന്നോടെയാണ് സംഭവം. ദിവസങ്ങളായി ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയരുന്നതിനിടെയാണ് മറ്റൊരു അനിഷ്ട സംഭവം കൂടി ലീഗ് ഓഫിസില്‍ അരങ്ങേറിയത്. മുസ്‌ലിം ലീഗിന്റെ ജില്ലാ...

ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52% സ്ത്രീകള്‍- NFHS സര്‍വേ

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ ന്യായീകരിച്ച് മുപ്പതു ശതമാനത്തിലധികം സ്ത്രീകള്‍. ദേശീയ കുടുംബ ആരോഗ്യ സര്‍വേ(എന്‍.എഫ്.എച്ച്.എസ്.)യിലേതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളാണ് ചില സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം വളരെ കുറച്ച് പുരുഷന്മാര്‍...

ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം ക്വാറന്‍റീൻ, പ്രത്യേകവാർഡ്’

തിരുവനന്തപുരം: ഒമിക്രോൺ എന്ന കൊവിഡ് 19-ന്‍റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗതമാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ...

ഒമിക്രോണ്‍: കേരളത്തിലും ജാഗ്രത; കര്‍ശന പ്രോട്ടോക്കോളുകള്‍ തുടരും

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ...

ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

ദില്ലി: ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു. കേന്ദ്ര സർക്കാർ ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 ഇപ്പോൾ...

എസ് ഐക്ക് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രയാക്കി ജനങ്ങൾ, തേങ്ങലടക്കാനാവാതെ എസ്ഐ -യും (വീഡിയോ)

പൊലീസു(police)കാർക്ക് സ്ഥലം മാറ്റം വരുമ്പോൾ, പ്രദേശത്തെ ജനങ്ങൾ വികാരാധീനരാകുന്നത് അപൂർവമായി മാത്രമേ കാണാനാകൂ. ഒന്നും രണ്ടുമല്ല, നൂറുകണക്കിനാളുകളാണ് ഗുജറാത്തി(Gujarat) -ലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനായി എത്തിച്ചേർന്നത്. പൊലീസുകാരും ജനങ്ങളും കരഞ്ഞ് കൊണ്ടാണ് അദ്ദേഹത്തെ യാത്ര അയച്ചത്. ഈ സമയത്ത്, അദ്ദേഹത്തിനും തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ജനങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ...

ചരിത്രമുഹൂർത്തം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബില്ല് പാസ്സായി

ദില്ലി: വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒറ്റ ദിവസം കൊണ്ട് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

പട്‌ന: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് ബീഹാറിലെ അരാരിയ ജില്ലയിലെ പോക്സോ കോടതി. ഒറ്റ ദിവസമെടുത്താണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ത്യയിലെ പോക്‌സോ കോടതികളില്‍ ഇതുവരെ നടന്ന ഏറ്റവും വേഗമേറിയ വിചാരണകളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പോക്സോ കോടതി സ്പെഷ്യല്‍ ജഡ്ജി ശശി കാന്ത് റായ് പ്രതിക്ക് 50,000 രൂപ പിഴയും,...

ശാഹി ഈദ് ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ, പള്ളി നീക്കം ചെയ്യണമെന്ന് നാരായണി സേന; ഭീഷണിയുമായി വലതുപക്ഷ സംഘടനകള്‍

മഥുര: മുസ്‌ലിം പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി. മഥുരയിലെ പ്രമുഖ ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന് മഥുര ജില്ലാ ഭരണകൂടം സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഥുരയിലെ സമാധാനം...

ഒമിക്രോൺ: കാസർകോട്‌ ജില്ലയിൽ പരിശോധന ശക്തം

കാസർകോട്‌ ∙ കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോൺ നേരിടാൻ ജില്ലയിലും ആരോഗ്യവകുപ്പ്‌ ഒരുക്കം ശക്തമാക്കുന്നു. തലപ്പാടി അതിർത്തിയിൽ ആർടിപിസിആർ പരിശോധന കേന്ദ്രം തുടങ്ങാൻ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി ആരോഗ്യവകുപ്പിനു നിർദേശം നൽകി. രണ്ട്‌ ദിവസത്തിനകം കേന്ദ്രം തുടങ്ങും. നേരത്തെയുണ്ടായിരുന്ന കേന്ദ്രം ആവശ്യക്കാരുടെ കുറവ്‌ കാരണം നിർത്തിയിരുന്നു. നിലവിൽ കേന്ദ്ര സർവകലാശാല ലാബിലാണ്‌ സ്രവം...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img